
റെഡ് ക്രോസ് അവാർഡ് സമ്മാനിച്ചു
കോഴിക്കോട്:
ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗവും ജൂനിയർ റെഡ്ക്രോസ് മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്ന കെ വി ഗംഗാധരൻ മാസ്റ്ററുടെ സ്മരണക്കാ യി ഇന്ത്യൻ റെഡ്ക്രോസ് സൊ സൈറ്റി ജില്ലാ ബ്രാഞ്ച് ഏർപ്പെടുത്തിയ കെ വി ഗംഗാധരൻ മാ സ്റ്റർ റെഡ്ക്രോസ് അവാർഡ് സലിം വട്ടക്കിണറിന് സമ്മാനിച്ചു.
തെരുവിൽ ഒറ്റപ്പെട്ടവരുടെ പുന രധിവാസം, സൗജന്യ ഭക്ഷണ വിതരണം, രക്തദാനം, അവയ വദാനം, ആരോഗ്യ സേവനങ്ങൾ, ദുരന്തനിവാരണ പ്രവർത്തന ങ്ങൾ, സ്ത്രീധന വിരുദ്ധ പ്രവർത്ത നങ്ങൾ തുടങ്ങിയവയാണ് സലിം വട്ടക്കിണറിനെ പുരസ്കാരത്തി നർഹനാക്കിയത്.
കോഴിക്കോട് താലൂക്ക് കോൺഫറൻസ് ഹാളിൽ നടന്ന പരി പാടി തോട്ടത്തിൽ രവീന്ദ്രൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടർ സ്നേഹിൽകുമാർ സി ങ് പുരസ്കാരം കൈമാറി. ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യ നാഥൻ, വൈസ് ചെയർമാന്മാ രായ ഷാൻ കട്ടിപ്പാറ, ടി എ അശോകൻ, ട്രഷറർ രഞ്ജീവ് കുറു പ്പ്, മാനേജിങ് കമ്മിറ്റിയംഗം സിന്ധു സൈമൺ, ജൂറി ചെയർ മാൻ കെ കെ രാജൻ, കോഴി ക്കോട് തഹസിൽദാർ എ എം പ്രേംലാൽ തുടങ്ങിയവർ പങ്കെടു ത്തു.
ഫോട്ടോ :കെ വി ഗംഗാധരൻ മാസ്റ്റർ റെഡ്‌ക്രോസ് അവാർഡ് ജില്ലാ കളക്ടർ സ്നേഹിൽകുമാർ സിങ് സലിം വട്ടക്കിണറിന് കൈമാറുന്നു