
മെഡിക്കൽകോളേജ് -കാരന്തൂർ -റോഡ് തകർന്നു ;
യുഡിഎഫ് വാഴ നട്ട് പ്രതിഷേധിച്ചു
കുന്ദമംഗലം : കാരന്തൂർ മെഡിക്കൽ കോളേജ് റോഡ് ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് യുഡിഎഫ് ടൗൺ കമ്മറ്റിയുടെ നേതൃത്വത്തിൽ
റോഡിൽ മായനാട്ട് പ്രതിഷേധിച്ചു.
തിരക്കേറെയുള്ള റോഡിൽ കുണ്ടും കുഴിയും നിറഞ്ഞ് യാത്ര ദുസ്സഹമാണ്
മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് അത്യാഹിത വിഭാഗക്കാരുമായി പോകുന്ന വാഹനങ്ങൾ കടന്നു പോകുന്ന റോഡ് അടിത്തറ ഇളകി വലിയ കുഴികൾ രൂപപ്പെട്ട നിലയിലായിട്ടും സ്ഥലം എം എൽ എ ഉൾപ്പെടെ അധികൃതർ ശാശ്വത പരിഹാരം കാണുന്നില്ലന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഡി സി സി സെക്രട്ടറി അബ്ദുറഹിമാൻ ഇടക്കു നി, സി അബ്ദുൽ ഗഫൂർ, വി കെ അൻഫാസ്, എം ടി അഷ്റഫ്, എം സാമ്പിത്ത്, ഹനീഫ തെക്കയിൽ, എം മനിലാൽ, ദിനേഷ് മാമ്പ്ര, കെ ഹാരിസ്, വി കെ രാഘവൻ, ടി അബ്ദുല്ല കോയ, വി കെ ബഷീർ, അനിമാമ്പ്ര നേതൃത്വം നൽകി