സ്പെഷ്യൽ സ്കൂൾകുട്ടികളുടെ കലോത്സവത്തിന് അടുത്ത വർഷം മുതൽ സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന്ഉറപ്പ് ലഭിച്ചതായിഎം എ റസാഖ് മാസ്റ്റർ എം എൽ എ
കോഴിക്കോട് : ബൗദ്ധിക വെല്ലുവിളി നേരിടുന്ന കുട്ടികളുടെ കലോത്സവത്തിന് അടുത്ത വർഷം മുതൽ സർക്കാർ സാമ്പത്തിക സഹായം നൽകുമെന്ന് ഉറപ്പ് ലഭിച്ചതായി എം എ റസാഖ് മാസ്റ്റർ എം എൽ എ പറഞ്ഞു.
പൊതു വിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്കൂളും സംയുക്തമായി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവം ഉത്സവ് 2026 ഔപചാരിക ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാമ്പത്തിക സഹായം സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ ഷംസുദ്ദീനുമായി ഈ പരിപാടിക്ക് വരുന്ന വഴി ഒരിക്കൽ കൂടി സംസാരിച്ചിരുന്നു. അതിൻ്റെ നിയമ വശങ്ങൾ പരിശോധി ച്ച് മുഖ്യമന്ത്രി അനുമതി ലഭിച്ചതിന് ശേഷം ഈ വിവരം പ്രഖ്യാപിക്കാൻ കൂടിയാണി ഇവിടെ വന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ബി ഇ എം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ നവാസ്
അധ്യക്ഷത വഹിച്ചു. എസ് എസ് കെ
ഡിസ്ടിക് പ്രോഗ്രാം ഓഫീസർ ഡോ. നിസാർ ചേലേരി മുഖ്യാതിഥിയായി.
വിദ്യഭ്യാസ ഉപ ഡയറക്ടർ സി എസ് അമൃത, റോഷി സെപ്ഷ്യൽ സ്കൂൾ സെക്രട്ടറി
പി കെ എം സിറാജ്,
പ്രോഗ്രാം കോർഡിനേറ്റർ
അക്ബർ അലി ഖാൻ,
പി സിക്കന്തർ ,
പ്രൊഫ കോയട്ടി , ടി.
പ്രഭാകരൻ , കെ പി സാജിദ്, ഉമ്മർ മാസ്റ്റർ, സിനിൽ ദാസ് എന്നിവർ സംസാരിച്ചു.
.


ഫോട്ടോ :
പൊതു വിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്കൂളും സംയുക്തമായി രണ്ട് ദിവസങ്ങളിലായി സംഘടിപ്പിച്ച സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവം ഉത്സവ് 2026 ഔപചാരിക ഉദ്ഘാടനം ബി ഇ എം സ്കൂൾ ഓഡിറ്റോറിയത്തിൽ എം എ റസാഖ് മാസ്റ്റർ എം എൽ എ നിർവ്വഹിക്കുന്നു.