വിവാഹിതരായി
വടകര: ഇരിങ്ങൽ പുന്നോട്ടിൽ നിർമ്മാലയം ജ്യോതിഷ് കുമാറിന്റെയും (തസ്മൻ ഇന്റീരിയർ, ദുബൈ)ടി. പ്രസന്നയുടെയും മകൾ ദിവ്യ ജ്യോതിഷും (ബയോമെഡിക്കൽ എൻജിനീയർ), കണ്ണൂർ കൊളച്ചേരി ശ്രീനന്ദനത്തിൽ സജീവൻ മാസ്റ്ററുടെയും വി. പി. സഹിജയുടെയും മകൻ നീൽ സാഗറും (മെക്കാനിക്കൽ എൻജിനീയർ, എൽ ആൻഡ് ടി, ഫിൻലൻഡ്, യൂറോപ്പ്) വിവാഹിതരായി.
ഇരിങ്ങൽ സർഗാലയ ക്രാഫ്റ്റ് വില്ലേജിലെ രാജാ രവിവർമ്മ ഹാളിൽ നടന്ന വിവാഹച്ചടങ്ങിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളും പങ്കെടുത്തു.വടകര എൻ.ആർ.ഐ. ഫോറം (ഷാർജ, യു.എ.ഇ.), പെരുമ പയ്യോളി (ഷാർജ, യു.എ.ഇ.), മലബാർ പ്രവാസി (ദുബൈ, യു.എ.ഇ. കമ്മിറ്റി), സുരക്ഷ പെയിൻ ആൻഡ് പാലിയേറ്റീവ് (അറുവയൽ, ഇരിങ്ങൽ) തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്ത് നവദമ്പതികളെ ആശീർവദിച്ചു.
