റോട്ടറി സൺറൈസ് “ഹൃദയപൂർവ്വം” ; ഇബ്രാഹിം പാലശ്ശേരിയെആദരിച്ചു
നഗര വികസനത്തിൽ റോട്ടറി ക്ലബ് ഭാരാവാഹികളുടെ പങ്ക് ഉറപ്പ് വരുത്തുമെന്ന് മേയർ
കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൺറൈസിന്റെ നേതൃത്വത്തിൽ റോട്ടറി ഇൻ്റർനാഷണലിൻ്റെ ദേശീയ പുരസ്ക്കാരമായ നാഷണൽ റോട്ടറി ചാമ്പ്യൻ അവാർഡ് കരസ്ഥമാക്കിയ പ്രമുഖ ബിസിനസ് സംരഭകനും ജീവകാരുണ്യ പ്രവർത്തകനുമായ റോട്ടറി അസി. ഗവർണർ ഇബ്രാഹിം പാലശ്ശേരിയെ മേയർ ഒ സദാശിവൻ പൊന്നാട അണിയിച്ച് ആദരിച്ചു.കോസ്മോ പൊളിറ്റൻ ക്ലബിൽ നടത്തിയ”ഹൃദയപൂർവ്വം ” ചടങ്ങ് മേയർ ഉദ്ഘാടനം ചെയ്തു. നഗര വികസനത്തിൽ റോട്ടറി ക്ലബ് ഭാരാവാഹികളുടെ പങ്ക് ഉറപ്പ് വരുത്തുമെന്നും ഇതിനായി യോഗം ചേരുമെന്നും മേയർ പറഞ്ഞു.കെ ജയന്ത് എം എൽ എ മുഖ്യാതിഥിയായി.ഇബ്രാഹിം പാലശ്ശേരിയ്ക്ക് എം എൽ എ മൊമെൻ്റോ സമ്മാനിച്ചു.റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എം. വി മോഹൻദാസ് മേനോൻ അധ്യക്ഷത വഹിച്ചു.അവാർഡ് ജേതാവിനെ മുസ്തഫ കൊമ്മേരി പരിചയപ്പെടുത്തി.സൺറൈസ് പ്രസിഡന്റ് ആർക്കിടെക്റ്റ് അനീഷ് നായർ,സെക്രട്ടറി കെ വി രാകേഷ് ,റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്റ്റ്
ദീപക് നായർ ,മുൻ ഡിസ്ട്രിക്ട് ഗിവർണർമാരായ ഡോ. രാജേഷ് സുഭാഷ് , ഡോ. സേതു ശിവശങ്കർ , അസി. ഗവർണർ സന്നാഫ് പാലക്കണ്ടി,ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോർഡിനേറ്റർമാരായ സി വി ധനേഷ് ,സജിത്ത് ഞാലൂർ,ഐ സി എ ഐ കാലിക്കറ്റ് ബ്രാഞ്ച് ചെയർ പേഴ്സൺ എം അത്ഭുത ജ്യോതി ,കാലിക്കറ്റ് ബി എൻ ഐ ഏരിയ ഡയറക്ടർ രാജീവ് പദ്മനാഭൻ,ജി എം ഐ സെക്രട്ടറി കെ പി നൗഫൽ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:റോട്ടറി നാഷണൽ റോട്ടറി ചാമ്പ്യൻ അവാർഡ് കരസ്ഥമാക്കിയ പ്രമുഖ ബിസിനസ് സംരഭകനും ജീവകാരുണ്യ പ്രവർത്തകനുമായ റോട്ടറി അസി. ഗവർണർ ഇബ്രാഹിം പാലശ്ശേരിയെ
മേയർ ഒ സദാശിവൻ പൊന്നാട അണിയിച്ച് ആദരിക്കുന്നു.ഡോ. രാജേഷ് സുഭാഷ് ,കെ ജയന്ത് എം എൽ എ ,അനീഷ് നായർ, എം വി മോഹൻദാസ് മേനോൻ , ഡോ. സേതു ശിവശങ്കർ ,ദീപക് നായർ , സി വി ധനേഷ് , സന്നാഫ് പാലക്കണ്ടി, മുസ്തഫ കൊമ്മേരി സമീപം.