റോട്ടറി സൺറൈസ് “ഹൃദയപൂർവ്വം” ഇന്ന് ; ജീവകാരുണ്യ പ്രവർത്തകൻ ഇബ്രാഹിം പാലശ്ശേരിക്ക് ആദരം
കോഴിക്കോട്: റോട്ടറി കാലിക്കറ്റ് സൺറൈസിന്റെ നേതൃത്വത്തിൽ റോട്ടറി ഇൻ്റർനാഷണലിൻ്റെ ദേശീയ പുരസ്ക്കാരമായ നാഷണൽ റോട്ടറി ചാമ്പ്യൻ അവാർഡ് കരസ്ഥമാക്കിയ പ്രമുഖ ബിസിനസ് സംരഭകനും ജീവകാരുണ്യ പ്രവർത്തകനുമായ റോട്ടറി അസി. ഗവർണർ ഇബ്രാഹിം പാലശ്ശേരിയെ ആദരിക്കുന്നു.ഇന്ന് വൈകീട്ട് 5.30 ന് കോസ്മോ പൊളിറ്റൻ ക്ലബിൽ നടക്കുന്ന “ഹൃദയപൂർവ്വം ” ചടങ്ങ് മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്യും.ഇബ്രാഹിം പാലശ്ശേരിയെ മേയർ പൊന്നാട അണിയിച്ച് ആദരിക്കും.കെ ജയന്ത് എം എൽ എ മുഖ്യാതിഥിയാകും.റോട്ടറി ഡിസ്ട്രിക്ട് ഗവർണർ എം വി മോഹൻദാസ് മേനോൻ അധ്യക്ഷത വഹിക്കും.നാഷണൽ റോട്ടറി അവാർഡ് ജേതാവിനെ പ്രോഗ്രാം കോർഡിനേറ്റർ മുസ്തഫ കൊമ്മേരി പരിചയപ്പെടുത്തും.റോട്ടറി മുൻ ഡിസ്ട്രിക് ഗവർണർമാരായ രാജേഷ് സുഭാഷ്, സേതു ശിവശങ്കർ,റോട്ടറി ഡിസ്ട്രിക്ട് ഗവർണർ ഇലക്റ്റ് ദീപക് നായർ ,അസി. ഗവർണർസന്നാഫ് പാലക്കണ്ടി,ഡെപ്യൂട്ടി ഡിസ്ട്രിക്ട് കോർഡിനേറ്റർമാരായ സി വി ധനേഷ് ,സജിത്ത് ഞാലൂർ,ജി ജി ആർ -പി . സവജേഷ്,ഐ സി എ ഐ കാലിക്കറ്റ് ചാപ്റ്റർ ചെയർപേഴ്സൺ എം. അത്ഭുതജ്യോതി, കാലിക്കറ്റ് ബി എൻ ഐ ഏരിയ ഡയറക്ടർ രാജീവ് പദ്മനാഭൻ, സി എം എ പ്രസിഡൻ്റ് എം ആർ ശ്രീകാന്ത് , ജി എം ഐ ചെയർമാൻ പി സി റഷീദ് ,എന്നിവർ ആശംസകൾ നേരും.റോട്ടറി ക്ലബ് സൺറൈസ് പ്രസിഡന്റ് ആർക്കിടെക്റ്റ്.
അനീഷ് നായർ സ്വാഗതവും റോട്ടറി സൺറൈസ് സെക്രട്ടറി കെ വി രാകേഷ് നന്ദിയും പറയും.
ഫോട്ടോ : റോട്ടറി ഇൻ്റർ നാഷണലിൻ്റെ ദേശീയ പുരസ്ക്കാരമായ നാഷണൽ റോട്ടറി ചാമ്പ്യൻ അവാർഡ് കരസ്ഥമാക്കിയ പ്രമുഖ ബിസിനസ് സംരഭകനും ജീവകാരുണ്യ പ്രവർത്തകനുമായ റോട്ടറി അസി. ഗവർണർ ഇബ്രാഹിം പാലശ്ശേരി.