നവാസ് പൂനൂരിന്റെ മൂന്ന് ജീവചരിത്രപുസ്തകങ്ങൾ പ്രകാശനം ചെയ്തു
കോഴിക്കോട്: നവാസ് പൂനൂരിന്റെ മൂന്ന് പുതിയ ജീവചരിത്ര ഗ്രന്ഥങ്ങൾ സി എച്ച് ഓഡിറ്റോറിയത്തിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പ്രകാശനം ചെയ്തു. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ്തങ്ങളുടെ ജീവചരിത്രത്തിന്റെ ആദ്യ പ്രതി പാറക്കൽ അബ്ദുല്ല എം എൽ എ ഏറ്റുവാങ്ങി. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ ജീവചരിത്രം സുലൈമാൻ മേൽപ്പത്തൂരും ഏറ്റുവാങ്ങി. മുനവ്വറലി ശിഹാബ് തങ്ങളുടെ ജീവചരിത്രം എം എ റസാഖ് എം എൽ എ പ്രകാശനം ചെയ്തു. ആദ്യ കോപ്പി മിസ്ഹബ് കിഴരിയൂർ ഏറ്റുവാങ്ങി.
ഹരിതം ബുക്സ് ചെയർമാൻ പ്രതാപൻ തായാട്ട് അദ്ധ്യക്ഷത വഹിച്ചു. ടി ടി ഇസ്മായിൽ, സൂപ്പി നരിക്കാട്ടേരി, ടി പി എം ജിഷാൻ, ആഷിക് ചെലവൂർ,ഇബ്രാഹിം മുറിച്ചാണ്ടി, എസ് പി കുഞ്ഞമ്മദ്, കെ എ ഖാദർ, ഫൈസൽ ബാഫഖി തങ്ങൾ സംസാരിച്ചു. ടി മൊയ്തീൻ കോയ സ്വാഗതവും കെ എം എ റഷീദ് നന്ദിയും പറഞ്ഞു.