എഡ്യൂ റൈസ് -അപ്പ് 2.0യും സ്റ്റുഡന്റ്സ് മീറ്റപ്പും
കോഴിക്കോട് : വിദൂര വിദ്യാഭ്യാസവും തൊഴിൽ നൈപുണ്യ മേഖലകളിലുമായി പ്രവർത്തിക്കുന്ന എജൂതലിം ഇന്റർനാഷനൽ എഡ്യൂക്കേഷൻ, വിദ്യാർഥികൾക്കായി മെഗാ കോൺവെക്കേഷൻ എജു റൈസ് -അപ്പ് 2.0 യും സ്റ്റുഡന്റ്സ് മീറ്റപ്പും സംഘടിപ്പിച്ചു.ക്യാപ്കോൺ സിറ്റി കൺവെൻഷൻ സെൻ്ററിൽ നടന്ന പരിപാടി ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് ഉദ്ഘാടനം ചെയ്തു.എജൂതലിം ഡയറക്ടർ പി വി സക്കറിയ അധ്യക്ഷത വഹിച്ചു.എം.കെ രാഘവൻ എം.പി മുഖ്യാതിഥിയായി.ഓപ്പൺ സ്കൂൾ, ഓൺ ലൈൻ , വിദൂര വിദ്യാഭ്യാസം വഴി എസ് എസ് എൽ സി , പ്ലസ് ടു , ഡിഗ്രി വിജയിച്ചവരെയും പഠനത്തോടൊപ്പം സംരംഭം തുടങ്ങിയവരെയും ചടങ്ങിൽ ആദരിച്ചു. ,മഞ്ചേരി മുൻസിപ്പാലിറ്റി ചെയർമാൻ വല്ലാഞ്ചിറ അബ്ദുൽ മജീദ്, എജുതലീം ഡയറക്ടർ പി പി മുഹമ്മദ് ആഷിക് ,മാനേജർ മുഹമ്മദ് അസ്ലം ,അക്കാദമിക് കോർഡിനേറ്റർ കെ.ജെ അജയ് , സാലിഹ് കാവനൂർ എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥികൾക്കായി സംവാദവും നടന്നു.വിദ്യാഭ്യാസം തൊഴിൽ തേടുന്നതിന് മാത്രമല്ല, തൊഴിൽ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കണമെന്ന സന്ദേശമാണ് പരിപാടിയുടെ മുഖ്യ ലക്ഷ്യമെന്ന് എജുതലിം ഡയറക്ടർ പി വി സക്കറിയ പറഞ്ഞു.
ഫോട്ടോ ക്യാപ്ഷൻ:
എജൂതലിം ഇന്റർനാഷനൽ എഡ്യൂക്കേഷൻ, വിദ്യാർഥികൾക്കായി മെഗാ കോൺവെക്കേഷൻ എഡ്യൂ റൈസ് അപ്പ് 2.0യും സ്റ്റുഡന്റ്സ് മീറ്റപ്പും ക്യാപ്കോൺ സിറ്റിയിൽ ശ്രീ നാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. ജഗതി രാജ് ഉദ്ഘാടനം ചെയ്യുന്നു.സമീപം എജൂതലിം പി പി മുഹമ്മദ് ആഷിക് ,നിംഷിദ് റഷീദ്,പി വി സക്കറിയ തുടങ്ങിയവർ.
