സൗഹൃദ വിരുന്നുമായി മിഷ് ഓണാഘോഷം
കോഴിക്കോട് : മലബാർ ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി ( മിഷ് ) ഹോട്ടൽ അളകാപുരിയിൽ ഓണാഘോഷം സംഘടിപ്പിച്ചു.ആചാര്യ എ കെ ബി നായർ , സി എസ് ഐ മഹായിടവക ബിഷപ്പ് റോയ്സ് മനോജ് വിക്ടർ , ഡോ ഹുസൈൻ മടവൂർ എന്നിവർ ഓണ സന്ദേശം നൽകി. എല്ലാവരും ഒന്നിച്ച് ചേരുക എന്ന മഹത്തായ സന്ദേശമാണ് ഓണമെന്ന് ആചാര്യ എ കെ ബി നായരും ഓണം നൽകുന്ന സന്ദേശം ജീവിതത്തിൽ പകർത്തണമെന്ന് ബിഷപ്പ് റോയ്സ് മനോജ് വിക്ടറും എല്ലാവരും ഒന്നാണെന്ന് ഓർമ്മപ്പെടുത്തലാണ് ഓരോ ഓണക്കാലവുമെന്ന് ഡോ ഹുസൈൻ മടവൂരും പറഞ്ഞു.മാതൃഭൂമി മാനേജിംഗ് എഡിറ്ററും മിഷ് ചെയർമാനുമായ പി വി ചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഡോ കെ മൊയ്തു ,സി ഇ ചാക്കുണ്ണി,കോർഡിനേറ്റർ മുസ്തഫ മുഹമ്മദ് എന്നിവർ സംസാരിച്ചു.
photo 1.
ഫോട്ടോ:മലബാർ ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി ( മിഷ് ) സംഘടിപ്പിച്ച ഓണാഘോഷത്തിൽ സി എസ് ഐ മഹായിടവക ബിഷപ്പ് റോയ്സ് മനോജ് വിക്ടർ ഓണ സന്ദേശം നൽകുന്നു.മുസ്തഫ മുഹമ്മദ്,ഡോ കെ മൊയ്തു ,പി വി ചന്ദ്രൻ ,ഡോ ഹുസൈൻ മടവൂർ, സി ഇ ചാക്കുണ്ണി, എന്നിവർ സമീപം.
photo 2
ഫോട്ടോ:മലബാർ ഇനിഷ്യേറ്റീവ് ഫോർ സോഷ്യൽ ഹാർമണി ( മിഷ് ) സംഘടിപ്പിച്ച ഓണാഘോഷത്തിൽ എ കെ ബി നായർ ഓണ സന്ദേശം നൽകുന്നു.മുസ്തഫ മുഹമ്മദ്, ഡോ കെ മൊയ്തു ,പി വി ചന്ദ്രൻ , റോയ്സ് മനോജ് വിക്ടർ,ഡോ ഹുസൈൻ മടവൂർ,സി ഇ ചാക്കുണ്ണി, എന്നിവർ സമീപം.
