നാംകോസിൽ “പോഷ് ആക്റ്റ്” ബോധവത്കരണ സെമിനാർ ഇന്ന് ( ഓഗസ്റ്റ് 10 ന് )
കോഴിക്കോട് :നവകേരള അഗ്രി ആൻഡ് അലൈഡ് മൾട്ടിസ്റ്റേറ്റ് കോഓപ്പറേറ്റീവ് സൊസൈറ്റി (നാംകോസ്) പോഷ് ആക്റ്റ് സംബന്ധിച്ച് ബോധവത്കരണ സെമിനാർ ഇന്ന് സംഘടിപ്പിക്കുന്നു. കെ. പി. കേശവമേനോൻ ഹാളിൽ നടക്കുന്ന സെമിനാർ രാവിലെ 10.30 ന് സുപ്രീം കോടതി അഭിഭാഷക വി. ഉഷാ നന്ദിനി ഉദ്ഘാടനം ചെയ്യും.നാംകോസ് ഉപദേഷ്ടാവും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബിനു ജി. കുറുപ്പ് അധ്യക്ഷത വഹിക്കും.വനിതാ ശിശുക്ഷേമ സെൽ മുൻ എ.ഐ.ജി എ. എസ്. രാജു, ഐ.പി.എസ്. മുഖ്യാതിഥിയാകും. സൈക്കോളജിസ്റ്റ് ഡോ. കെ. ഷീല മുഖ്യപ്രഭാഷണം നടത്തും.ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ നാം കോസിൽ പോഷ് ആക്റ്റ് നടപ്പിലാക്കുന്നതിന് മുന്നോടിയായി നൽകിയ സന്ദേശം വായിക്കും .നാംകോസ് ചെയർമാൻ കെ. ബി. ശ്രീരാജ്, മാനേജിംഗ് ഡയറക്ടർ എൻ. ഫിറോസ്, ഹ്യൂമൻ റൈറ്റ്സ് ഇന്റർനാഷണൽ ഓർഗനൈസേഷൻ സെക്രട്ടറി ഡോ. ജ്യോതി മേനോൻ എന്നിവർ പ്രസംഗിക്കും. നാംകോസ് വൈസ് ചെയർമാൻ പി. പി. സുരേഷ് സ്വാഗതവും എക്സിക്യൂട്ടീവ് ഡയറക്ടർ ഷൈനി ചാർളി നന്ദിയും രേഖപ്പെടുത്തും.സംസ്ഥാനത്തെ സഹകരണ സ്ഥാപനങ്ങളിൽ പോഷ് ആക്റ്റ് നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ബോധവത്കരണ സെമിനാർ സംഘടിപ്പിക്കുന്നതെന്ന് നാംകോസ് ഉപദേഷ്ടാവും എക്സിക്യൂട്ടീവ് ഡയറക്ടറുമായ ബിനു ജി. കുറുപ്പ് പറഞ്ഞു.“അവളുടെ സുരക്ഷ, ഞങ്ങളുടെ മുൻഗണന” എന്ന ടാഗ് ലൈനോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.