രമേശൻ പാലേരി അന്തരിച്ചു
വടകര : ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ രമേശൻ പാലേരി അന്തരിച്ചു. കോയമ്പത്തൂരിലെ സ്വകാര്യാശുപത്രിയിൽ രാവിലെ 8 30-ന് ആയിരുന്നു അന്ത്യം. 66 വയസ് ആയിരുന്നു. കുറച്ചുനാളായി രോഗബാധിതനായി ചികിത്സയിൽ ആയിരുന്നു. ഇന്നു വൈകിട്ട് 3-ന് കോഴിക്കോട് ടൗൺ ഹോളിലും വൈകിട്ട് 6 30-ന് വടകര ടൗൺ ഹോളിലും രാത്രി 8 30-ന് യുഎൽസിസിഎസ് ആസ്ഥാനത്തും പൊതുദർശനത്തിനു വയ്ക്കും. നാളെ (29) രാവിലെ 11 മണിക്കു നാദാപുരം റോഡിലെ വീട്ടുവളപ്പിൽ സംസ്ക്കാരം.
ലോകത്തിലെ രണ്ടാമത്തെ സഹകരണ സൊസൈറ്റിയെ പടുത്തുയർത്തിയതിൽ വലിയ സംഭാവന നൽകിയ വ്യക്തിത്വം.