എലിസ്റ്റോ ടെഫാ ടൂർണ്ണമെൻ്റ് : അൽമാസും ടർഫ് മാസ്റ്റേർസും ജേതാക്കൾ
കോഴിക്കോട് :
ഏലിസ്റ്റോ ടെഫാ ഫുട്ബോൾ ടൂർണമെൻ്റ് ആവേശം നിറച്ച് ചെറുവണ്ണൂർ
ടർഫ് ഗ്രൗണ്ടിൽ നടന്ന ഫൈനലിൽ മാസ്‌റ്റേർസ് വിഭാഗത്തിൽ അൽമാസും
യങ്ങ്സ്റ്റേർസ് വിഭാഗത്തിൽ ടർഫ് മാസ്റ്റേർസും ജേതാക്കളായി.
മാസ്റ്റേഴ്സ് വിഭാഗത്തിൽ മിയോറ ഗോൾഡിനെ പെനാൾട്ടി ഷൂട്ടിൽ
പരാജയപ്പെടുത്തി അൽമാസ് ( 6 – 5 ) ഉം യങ്സ്റ്റേഴ്സ് വിഭാഗത്തിൽ
ടർഫ് മാസ്റ്റേഴ്സും ഡയമണ്ട് എഫ്‌സിയെ പരാജയപ്പെടുത്തി
( 3- I ) സ്കോർ നേടിയാണ് ജേതാക്കളായത്.
മാസ്റ്റേർസ് വിഭാഗത്തിൽ അൽ മാസിലെ ഫാരിസും യങ്ങ്സ്റ്റേർസ് വിഭാഗത്തിൽ ടർഫ് മാസ്റ്റേഴ്സിലെ
നബീലും മാൻ ഓഫ് ദി മാച്ചിന് അർഹനായി.
ഗോൾഡൻ ബോൾ : മാസ്റ്റേർസിൽ
ആമിർ (അൽമാസ് ),യങ്ങ് സ്റ്റേർസിൽ ഇഫ്രാൻ (ടഫ് മാസ്റ്റേർസ് )നേടി.
ഗോൾഡൻ ഗ്ലൗ പുരസ്കാരങ്ങൾ മാസ്റ്റേഴ്സിലെ നബീൽ നേടിയപ്പോൾ അൽമാസിലെ ഹാറൂൺ മാസ്റ്റേഴ്സ് വിഭാഗത്തിലെ ഗോൾഡൻ ഗ്ലൗവിന് അർഹനായി
ചടങ്ങിൽ ടെഫാ ചെയർമാൻ ആദം ഒജി അധ്യക്ഷത വഹിച്ചു.
ഏലിസ്റ്റോ സോളാർ എംഡി സഹദ് ബംഗ്ലാ, കാലിക്കറ്റ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ ജനറൽ സെക്രട്ടറി സാജേഷ് കുമാർ, മുൻ കേരള ഫുട്ബോൾ താരം കെ.വി. റിയാസ് , എലിസ്റ്റോ പാർട്ണർ വസീം, കെ ഷാഹിർ അലി ,അനൂപ് , വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു.
സെക്രട്ടറി പി വി യൂനുസ്, ട്രഷറർ ഹാഷിം കടയ്ക്കലകം,കെ എം അക്താബ്, പി എം താജുദ്ദീൻ ,സാലിഹ് ബറാമി, ഷെഫീഖ് അറക്കൽ, മജ്സൂ അലി, സഫർ എസ് വി, എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ:ചെറുവണ്ണൂർ ടർഫ് ഗ്രൗണ്ടിൽ നടന്ന ഏലിസ്റ്റോ ടെഫാ ഫുട്ബോൾ ടൂർണമെൻ്റ്
ഫൈനലിൽ യങ്ങ്സ്റ്റേർസ് വിഭാഗത്തിൽ ജേതാക്കളായ ടർഫ് മാസ്റ്റേർസ് ടീം ന്
ഏലിസ്റ്റോ സോളാർ എംഡി സഹദ് ബംഗ്ലാ ട്രോഫി സമ്മാനിക്കുന്നു