Skip to content
Thursday July 23, 2026
Forums
Advertisement
Edit Content
Malayalam Live Malayalam Live
  • most recent news
  • trending news
  • most read
  • All Video
  • Image gallery
  • more
Local News

ടെഫ – ജൂനിയർ -സബ്

July 21, 2025
Local News

ആവേശമായി ബി എം എച്ച്മാസ്റ്റേർസ്

July 21, 2025
Local News

ദേശീയ പവർലിഫ്റ്റിങ്ങ് മത്സരങ്ങൾക്ക് ആഗസ്റ്റ്

July 23, 2025
Local News

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ചാലിപ്പുഴയിൽ

July 25, 2025
Local News

മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ്

July 28, 2025
Local News

എലിസ്റ്റോ ടെഫ ഫുട്ബോൾ സീസൺ

July 28, 2025
  • Accessibility
  • Help
  • Contact
  • About qoxag
Malayalam Live Malayalam Live

Breaking News

ആവേശമായികിക്കോഫ് ; ടെഫാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന് മുതൽ (ജൂലായ് 23)

സൗപര്‍ണിക ഫ്‌ളോറെന്‍സ്സ – കോഴിക്കോട് കുന്നമംഗലത്ത് പ്രീമിയം അപ്പാര്‍ട്‌മെന്റ് പദ്ധതിയുമായി സൗപര്‍ണിക

Malayalam Live Malayalam Live
  • Home
  • Local News
  • Politics
  • Cinema
  • Crime News
  • Sports
  • Entertainments
cropped-logo-dark.png
  1. Home
  2. Blog
  3. സൗപര്‍ണിക ഫ്‌ളോറെന്‍സ്സ – കോഴിക്കോട് കുന്നമംഗലത്ത് പ്രീമിയം അപ്പാര്‍ട്‌മെന്റ് പദ്ധതിയുമായി സൗപര്‍ണിക
 സൗപര്‍ണിക ഫ്‌ളോറെന്‍സ്സ – കോഴിക്കോട് കുന്നമംഗലത്ത് പ്രീമിയം അപ്പാര്‍ട്‌മെന്റ് പദ്ധതിയുമായി സൗപര്‍ണിക
Blog Local News

സൗപര്‍ണിക ഫ്‌ളോറെന്‍സ്സ – കോഴിക്കോട് കുന്നമംഗലത്ത് പ്രീമിയം അപ്പാര്‍ട്‌മെന്റ് പദ്ധതിയുമായി സൗപര്‍ണിക

by malayalam_live July 23, 2026 0 Comment

കമ്പനി കോഴിക്കോട് നിര്‍മിക്കുന്ന രണ്ടാമത് പദ്ധതിയാണ് 60 കോടി രൂപ മതിക്കുന്ന സൗപര്‍ണിക ഫ്ളോറെന്‍സ്സ

കോഴിക്കോട്: രാജ്യത്തെ പ്രമുഖ റിയല്‍ എസ്റ്റേറ്റ് ഡെവലപ്പര്‍മാരിലൊന്നായ സൗപര്‍ണിക പ്രൊജക്റ്റ്സ് കോഴിക്കോട് കുന്നമംഗലത്ത് സൗപര്‍ണിക ഫ്‌ളോാറെന്‍സസ്സ എന്ന പ്രീമയം അപ്പാര്‍ട്‌മെന്റ് പദ്ധതിക്ക് തുടക്കം കുറിച്ചു. മൊത്തം 60 കോടി രൂപ മതിക്കുന്ന ഈ പുതിയ പദ്ധതിയിലൂടെ സംസ്ഥാനത്തെ സാന്നിധ്യം ശക്തമാക്കുകയാണ് കമ്പനിയെന്ന് പ്രൊമോട്ടര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളത്തിലെ പാര്‍പ്പിട വിപണി മികച്ച വളര്‍ച്ച കാണിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് പുതിയ പദ്ധതി നിര്‍മാണമാരംഭിക്കുന്നത്.

ദേശീയപാത 766 നു സമീപം കോഴിക്കോട് നഗരത്തിലേയ്ക്കും വിമാനത്താവളത്തിലേയ്ക്കും മറ്റ് സൗകര്യങ്ങളിലേയ്ക്കും എളുപ്പം ചെന്നെത്താവുന്ന ലൊക്കേഷനിലാണ് സൗപര്‍ണ്ണിക ഫ്ളോറന്‍സ്സ നിര്‍മാണമാരംഭിച്ചിരിക്കുന്നത്. നഗരത്തില്‍ കമ്പനിയുടെ രണ്ടാമത് പദ്ധതിയാണ് ഫ്‌ളോറെന്‍സ്സ. ഐഐഎം കോഴിക്കോട്, എന്‍ഐടി കാലിക്കറ്റ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പ്രമുഖ ആശുപത്രികള്‍, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവയുടെ സാമീപ്യവും ഫ്‌ളോറെന്‍സ്സയുടെ ആകര്‍ഷണങ്ങളാണ്.

കേരളം തങ്ങള്‍ക്ക് ഒരു പ്രധാന വിപണിയാണെന്നും സംസ്ഥാനത്ത് ഗുണനിലവാരമുള്ള പാര്‍പ്പിടങ്ങള്‍ക്ക് സ്ഥിരമായി മികച്ച ഡിമാന്‍ഡുണ്ടെന്നും സൗപര്‍ണിക പ്രൊജക്റ്റ്‌സ് മാനേജിംഗ് ഡയറക്ടര്‍ രാംജി സുബ്രഹ്‌മണ്യം പറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളുടെ പിന്തുണയും ബിസിനസ്-തൊഴില്‍ സൗകര്യങ്ങളും ശക്തമായ പ്രാദേശിക സമ്പദ് വ്യവസ്ഥയുമുള്ള കോഴിക്കോട് വിശേഷിച്ചും വലിയ വളര്‍ച്ചാസാധ്യതയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോടിന്റെ ദീര്‍ഘകാല സാധ്യതകള്‍ കണക്കിലെടുത്താണ് നഗരത്തില്‍ കമ്പനിയുടെ രണ്ടാമത് പദ്ധതിയായ ഫ്‌ളോറെന്‍സ്സയ്ക്ക് തുടക്കം കുറിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാര്‍പ്പിടങ്ങള്‍ തെരഞ്ഞെടുക്കുമ്പോള്‍ കൂടുതല്‍ മെച്ചപ്പെട്ട ജീവിതനിലാവരം തേടിപ്പോകുന്ന പ്രവണതയാണ് പുതുതായി കാണുന്നത്. നഗരകേന്ദ്രങ്ങളില്‍ നിന്ന് മാറി അതേ സമയം നല്ല കണക്ടിവിറ്റിയുള്ള സമീപ പ്രദേശങ്ങളിലാണ് ഇപ്പോള്‍ ആളുകള്‍ പാര്‍പ്പിടങ്ങള്‍ തേടുന്നത്. കൂടുതല്‍ ഓപ്പണ്‍ സ്‌പേസ്, പച്ചപ്പ്, ശാന്തമായ അന്തരീക്ഷം എന്നിവയാണ് കുന്നമംഗലം പോലുള്ള മൈക്രോമാര്‍ക്കറ്റുകളുടെ ആകര്‍ഷണം.

44 ലക്ഷം രൂപ മുതല്‍ ആരംഭിക്കുന്ന 88 പ്രീമിയം അപ്പാര്‍ട്‌മെന്റുകളാണ് (1.5, 2, 3 ബിഎച്ച്‌കെ) ഫ്‌ളോറെന്‍സ്സയിലുണ്ടാവുക. കുറഞ്ഞ ജനസാന്ദ്രതയുള്ള ഒരു കമ്മ്യൂണിറ്റിയായി വിഭാവനം ചെയ്തിരിക്കുന്ന പദ്ധതി ആധുനികജീവിത സൗകര്യങ്ങള്‍ക്കൊപ്പം, സ്വകാര്യത, സ്ഥലത്തിന്റെ കാര്യക്ഷമമായ ഉപയോഗം എന്നിവയ്ക്കും മുന്‍ഗണന നല്‍കുന്നു. പരിമിതമായ പാര്‍പ്പിടങ്ങള്‍ മാത്രമുള്ളതിനാല്‍, സ്വകാര്യതയും സാമൂഹിക ജീവിതവും സന്തുലിതമാകുമെന്നും പദ്ധതി ഉറപ്പാക്കുന്നു. ഇവയ്ക്കു പുറമെയാണ് ചുറ്റിനുമുള്ള സമൃദ്ധമായ പച്ചപ്പും എളുപ്പം ചെന്നെത്താവുന്ന വയനാട് മലനിരകളുടെ സാമീപ്യവും.

സൗപര്‍ണികയുടെ മറ്റെല്ലാ പദ്ധതികളെയും പോലെ ഫ്ളോറെന്‍സ്സയും കമ്പനിക്ക് സ്വന്തമായുള്ള സംയോജിത ബിസിനസ് സേവനങ്ങളുടെ പിന്തുണയോടെയാണ് നിര്‍മിക്കുക. ആര്‍ക്കിടെക്ചര്‍, എന്‍ജിനീയറിംഗ്, നിര്‍മാണം, ഇന്റീരിയേഴ്‌സ്, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്ക് ഇന്‍-ഹൗസ് സംവിധാനങ്ങളുണ്ടെന്നതാണ് സൗപര്‍ണികയുടെ മികവ്. മികച്ച ഗുണനിലവാരത്തില്‍ കൃത്യസമയത്ത് പദ്ധതികള്‍ പൂര്‍ത്തിയാക്കി കൈമാറുന്നതിന് ഇവ സഹായിക്കുന്നു. ഉന്നത ഗുണനിലവാരമുള്ള ബില്‍ഡിംഗ് മെറ്റീരിയല്‍സ് മാത്രം ഉപയോഗിക്കുന്നതിലൂടെ ഉയര്‍ന്ന മൂല്യവും ഈടുനില്‍പ്പും പ്രവര്‍ത്തനക്ഷമതയും ഉറപ്പുവരുത്തുന്നു.

ഇക്കാലത്തിനിടെ പാര്‍പ്പിടങ്ങള്‍ തെരഞ്ഞെടുക്കുന്നതില്‍ ആളുകളുടെ താല്‍പ്പര്യങ്ങള്‍ മാറി വരുന്നതായാണ് അനുഭവമെന്ന് സൗപര്‍ണിക പ്രൊജക്റ്റ്‌സ് സീനിയര്‍ വൈസ് പ്രസിഡന്റ് സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കെ സി ആനന്ദ് പറഞ്ഞു. നിര്‍മാണത്തിലെ ഗുണനിലവാരത്തോടൊപ്പം ഓപ്പണ്‍ സ്‌പേസ്, പൊതുസൗകര്യങ്ങള്‍, സാമൂഹ്യ ചുറ്റുപാടുകള്‍, സുസ്ഥിര നിര്‍മിതി എന്നിവയ്ക്കും അവര്‍ പ്രാധാന്യം നല്‍കുന്നു. ആകര്‍ഷകമായ ദീര്‍ഘകാല പാര്‍പ്പിട-നിക്ഷേപ ലക്ഷ്യമായി കേരളത്തെ കാണുന്ന വിദേശ ഇന്ത്യക്കാരില്‍ നിന്നുള്ള സുസ്ഥിര ഡിമാന്‍ഡും തുടരുന്നു. ഈ മുന്‍ഗണനകള്‍ കണക്കിലെടുത്താണ് സൗപര്‍ണിക പാര്‍പ്പിടങ്ങള്‍ ആസൂത്രണം ചെയ്യുന്നത്. ആധുനിക കുടുംബങ്ങളെ ലക്ഷ്യമിട്ട് തിക്കിതിരക്കില്ലാത്ത രൂപകല്‍പ്പന, ജീവിതശൈലീ സൗകര്യങ്ങള്‍, സുസ്ഥിര സംവിധാനങ്ങള്‍ എന്നിവയോടെ സൗകര്യപ്രദവും പ്രായോഗികവും ആധുനികവുമായ പാര്‍പ്പിടങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം, അദ്ദേഹം പറഞ്ഞു.

മള്‍ട്ടി-പര്‍പ്പസ് ഹാള്‍ ഉള്ള ക്ലബ്ബ് ഹൗസ്, അത്യാധുനിക സൗകര്യങ്ങളുള്ള ജിംനേഷ്യം, നീന്തല്‍ക്കുളം, പൂന്തോട്ടങ്ങള്‍, കുട്ടികള്‍ക്കുള്ള കളിസ്ഥലം, തുറസ്സായ വര്‍ക്ക്-ഔട്ട് സ്ഥലങ്ങള്‍ തുടങ്ങി ഒട്ടനവധി ആധുനിക സൗകര്യങ്ങള്‍ പുതിയ പദ്ധതിയുടെ ഭാഗമാകും.

സുസ്ഥിര ജീവിതശൈലിയിലുള്ള വര്‍ദ്ധിച്ചുവരുന്ന താല്‍പ്പര്യം കണക്കിലെടുത്ത്, പൊതുസ്ഥലങ്ങളില്‍ സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലൈറ്റിംഗ് സംവിധാനം, അള്‍ട്രാ-ഫില്‍ട്രേഷന്‍ സാങ്കേതികവിദ്യയിലുള്ള മലിനജല സംസ്‌കരണ പ്ലാന്റ്, ഭക്ഷണാവശിഷ്ടങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള സംവിധാനം എന്നിവയും ഫ്‌ളോറെന്‍സ്സയില്‍ ഒരുക്കും. താമസക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സുരക്ഷാ സംവിധാനവും പൊതുസ്ഥലങ്ങളില്‍ സിസിടിവി നിരീക്ഷണവും സ്ഥാപിക്കും.

ദക്ഷിണേന്ത്യയിലെ പ്രമുഖ സ്ഥലങ്ങളില്‍ കമ്പനി ഇതുവരെ 70 പദ്ധതികള്‍ നിര്‍മാണം പൂര്‍ത്തിയാക്കി ഉടമകള്‍ക്ക് കൈമാറി. 2003ല്‍ ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തനമാരംഭിച്ച കമ്പനിക്ക് കര്‍ണാടക, കേരളം, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ സൗപര്‍ണികയ്ക്ക് വിപുലമായ സാന്നിധ്യമുണ്ട്. ന്യായവില, മികച്ച രൂപകല്‍പ്പന, സുസ്ഥിരത എന്നിവയിലാണ് കമ്പനിയുടെ ഊന്നല്‍. ആര്‍ക്കിടെക്ചര്‍, എന്‍ജിനീയറിംഗ്, നിര്‍മാണം, ഇന്റീരിയേഴ്‌സ്, മറ്റ് സേവനങ്ങള്‍ എന്നിവയ്ക്കായി സംയോജിത ഇന്‍-ഹൗസ് സംവിധാനങ്ങളുണ്ടെന്നതാണ് സൗപര്‍ണികയുടെ മികവ്. നിര്‍മാണത്തില്‍ കണിശമായ ഗുണനിലവാരവും കൃത്യതയും പാലിക്കാന്‍ ഇത് സഹായിക്കുന്നു. സമയബന്ധിതമായി നിര്‍മാണം പൂര്‍ത്തീകരിച്ചു നല്‍കിയ 70 പദ്ധതികളിലെ 15,000ത്തിലേറെ വരുന്ന കുടുംബങ്ങളാണ് സൗപര്‍ണികയുടെ സാക്ഷ്യം.

For more information, please visit:https://sowparnika.com/

ഫോട്ടോ – പ്രമുഖ ബില്‍ഡറായ സൗപര്‍ണിക പ്രൊജക്റ്റ്‌സ് കോഴിക്കോട് നിര്‍മാണമാരംഭിച്ച പ്രീമിയം അപ്പാര്‍ട്ട്‌മെന്റ് പദ്ധതിയായ സൗപര്‍ണിക ഫ്‌ളോറെന്‍സ്സയുടെ ലോഗോ കോഴിക്കോട് നടന്ന ചടങ്ങില്‍ സൗപര്‍ണിക പ്രൊജക്റ്റസ് സീനിയര്‍ വൈസ് പ്രസിഡന്റ് സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് കെ സി ആനന്ദ് പ്രകാശിപ്പിക്കുന്നു.

Previous post
Next post

malayalam_live (Website)

administrator

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ആവേശമായികിക്കോഫ് ; ടെഫാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന് മുതൽ (ജൂലായ് 23)
  • സൗപര്‍ണിക ഫ്‌ളോറെന്‍സ്സ – കോഴിക്കോട് കുന്നമംഗലത്ത് പ്രീമിയം അപ്പാര്‍ട്‌മെന്റ് പദ്ധതിയുമായി സൗപര്‍ണിക
  • സി എസ് ഐ ഹാളിൽ ഷഗുൺ ‘വസ്ത്രം’ ഹാഡ്‌ലൂം മേള ശ്രദ്ധേയമാകുന്നു ; പ്രദർശന-വിൽപ്പന മേള ആഗസ്റ്റ് 2 വരെ
  • വാർത്തയിൽ ഒരു കുട്ടിക്ക് പ്രചോദനം ;
  • ഐ സി എ ഐ “സദ്സംഗ്” സമാപിച്ചു ; വിഷയങ്ങളെ മനുഷ്യകേന്ദ്രികൃതമായി സമീപിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി

Recent Comments

  1. Shaji.t on കുടുംബ ക്ഷേത്രത്തിൽതറവാട്ടുകാരും നാട്ടുകാരും ചേർന്ന് ഓണാഘോഷം ! മതസാഹോദര്യത്തിൻ്റെ ഉദാത്ത മാതൃകയായി നാലുപുരയ്ക്കൽ കുടുംബ സംഗമം

Archives

  • July 2026
  • June 2026
  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025

Categories

  • Blog
  • Cinema News
  • Crime News
  • Entertainments
  • Food
  • Local News
  • Politics
  • Sports
  • Uncategorised
Most Recent
Local News

ആവേശമായികിക്കോഫ് ; ടെഫാ ഫുട്ബോൾ ടൂർണ്ണമെൻ്റ് ഇന്ന് മുതൽ

July 23, 2026
Blog

സൗപര്‍ണിക ഫ്‌ളോറെന്‍സ്സ – കോഴിക്കോട് കുന്നമംഗലത്ത് പ്രീമിയം അപ്പാര്‍ട്‌മെന്റ്

July 23, 2026
Entertainments

സി എസ് ഐ ഹാളിൽ ഷഗുൺ ‘വസ്ത്രം’ ഹാഡ്‌ലൂം

July 22, 2026
Local News

വാർത്തയിൽ ഒരു കുട്ടിക്ക് പ്രചോദനം ;

July 21, 2026
Malayalam Live Malayalam Live

info@malayalamlive.in

About

About Us
Work With Us
Contact
Pitch Guidelines
Send Us Tips
Commenting

Useful Links

Customer Care
Shop The Qoxag
Buy Cartoons
Digital Access

latest news

Local News

റോൾ ബോൾ ജില്ല ചാമ്പ്യൻഷിപ്പ് ജൂലൈ 12 ന്

Local News

റോട്ടറി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് “സ്റ്റീലെക്സ് ടി എം

Local News

റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അത്തോളി ജി വി എച്ച്

Copyright 2026. Malaylam Live . All Right Reserved