എലിസ്റ്റോ ടെഫ ഫുട്ബോൾ ടൂർണ്ണമെൻ്റ് : താരലേലം നടത്തി
കോഴിക്കോട്: തെക്കേപ്പുറം പ്രവാസി ഫുട്ബോൾ അസോസിയേഷൻ (ടെഫ) നേതൃത്വം നൽകുന്ന എലിസ്റ്റോ ടെഫ ഫുട്ബോൾ ടൂർണമെന്റ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി താരലേലം നടത്തി. മലബാർ ചേംബർ ഹാളിൽ നടന്ന ചടങ്ങ് കെ ജയന്ത് എം എൽ എ ഉദ്ഘാടനം ചെയ്തു. ടെഫ ചെയർമാൻ പി എം താജുദ്ദീൻ അധ്യക്ഷത വഹിച്ചു.12 ക്ലബുകളിൽ നിന്നുമായി 120 പ്രമുഖ താരങ്ങൾ ലേലത്തിൽ പങ്കെടുത്തു.ജൂനിയർ വിഭാഗത്തിൽ മികച്ച കളിക്കാരായ ഗോൾ കീപ്പർ താസീം യസീദ് ബറാമിയെ നവാഗതരായ കാസ്ക് ചെമ്മങ്ങാടും സീനിയർ വിഭാഗത്തിൽ നിഷാം കടാക്കിയെ ‘ കീപ്പ്സ് സെയ്ക്ക് കുറ്റിച്ചിറ ടീമും മികച്ച ലേലത്തുകയ്ക്ക് സ്വന്തമാക്കി. എലിസ്റ്റോ ചെയർമാൻ വസീം അസ്‌ലം ട്രോഫി പ്രകാശനം ചെയ്തു.മെറാൾഡ് ജ്വൽസ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ അബ്‌ദുൾ ജലീൽ ഇടത്തിൽ വിവിധ ഫ്രാഞ്ചൈയികൾക്ക് മെമോൻ്റോ സമ്മാനിച്ചു. കോഴിക്കോട് ഡിസ്ട്രിക്ക് ഫുട്ബാൾ അസോസിയേഷൻ സെക്രട്ടറി സാജേഷ് കുമാർ ലേലം സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.സി.എം.സി പ്രസിഡന്റ് ഫൗസൽ ഹസ്സൻ, ടി.പി.എൽ ചെയർമാൻ എൻ. ലബീബ്, പി വി യൂനസ് ,ഹാഷിം കടയ്ക്കാലകം,സാലിഹ് ബാറാമി , പി പി ഷെഫീഖ്, എ അഹമ്മദ് , റമീസ് അഹമ്മദ്,മജ്‌സും അലി, പി വി തൗഫീഖ് , മുനീർ കുന്നത്ത്, എസ് വി സഫർ , സാജിദ് തോപ്പിൽ എന്നിവർ പ്രസംഗിച്ചു.ഷെബീർ അഹമ്മദ് (എസ് ആര്‍ കെ)പി എം താജുദ്ദീൻ ,കെ എം അക്താബ്, കെ വി ജാബിർ എന്നിവർ താരലേലം നിയന്ത്രിച്ചു. ടൂർണ്ണമെൻ്റ് ജൂലൈ 23 മുതൽ 27 വരെ ചെറുവണ്ണൂരിലെ അഡ്രസ് ടർഫ് ഗ്രൗണ്ടിൽ നടക്കും.
ഫോട്ടോ : തെക്കേപ്പുറം പ്രവാസി ഫുട്ബോൾ അസോസിയേഷൻ (ടെഫ) നേതൃത്വം നൽകുന്ന എലിസ്റ്റോ ടെഫ ഫുട്ബോൾ ടൂർണമെന്റ് മത്സരാർത്ഥികളെ തിരഞ്ഞെടുക്കുന്നതിനായി മലബാർ ചേംബർ ഹാളിൽ നടത്തിയ താരലേലം കെ ജയന്ത് എം എൽ എ ഉദ്ഘാടനം ചെയ്യുന്നു.ഇടത് നിന്നും എ ഷെഫീഖ്, ഹാഷിം കടയ്ക്കാലകം,പി വി യൂനസ് ,എൻ. ലബീബ്, പി എം താജുദ്ദീൻ ,അബ്ദുൽ ജലീൽ ഇടത്തിൽ , വസീം അസ്‌ലം എന്നിവർ സമീപം