വ്യവസായ വളർച്ചയിൽ നിർമ്മിതി ബുദ്ധിയുടെ സ്വാധീനം ; കാലിക്കറ്റ് ചേംബർ ശിൽപശാല സംഘടിപ്പിച്ചു
കോഴിക്കോട് : കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, വേൾഡ് ഹാപ്പിനസ് കോഡിൻ്റെ സഹകരണത്തോടെ വ്യവസായ വളർച്ചയിൽ നിർമ്മിതി ബുദ്ധിയുടെ സ്വാധീനം എന്ന വിഷയത്തിൽ ശിൽപശാല സംഘടിപ്പിച്ചു. ചേംബർ ഭവനിൽ നടന്ന ചടങ്ങ് ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്തു. സംരംഭക വിജയത്തിന് നിർമ്മിത ബുദ്ധിയെ ഉപയോഗപ്പെടുത്താൻ സംരഭകർ മുന്നോട്ട് വരണമെന്ന് അബ്ദുല്ലക്കുട്ടി പറഞ്ഞു. സെക്രട്ടറി ബോബിഷ് കുന്നത്ത് അധ്യക്ഷത വഹിച്ചു. വേൾഡ് ഹാപ്പിനെസ് കോഡ് ചീഫ് സ്ട്രാറ്റജി ഓഫീസർ അനിൽ കുമാർ, അജീഷ് സുരേഷ് എന്നിവർ ക്ലാസെടുത്തു. ചേംബർ വൈസ് പ്രസിഡൻ്റ് പി എം ഷാനവാസ് , ട്രഷറർ അർഷാദ് ആദി രാജ , റാഫി പി ദേവസ്യ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ: കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, വേൾഡ് ഹാപ്പിനസ് കോഡിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച വ്യവസായ വളർച്ചയിൽ നിർമ്മിതി ബുദ്ധിയുടെ സ്വാധീനം എന്ന വിഷയത്തിൽ ശിൽപശാല ചേംബർ ഭവനിൽ ചേംബർ പ്രസിഡൻ്റ് എ പി അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു. ഇടത് നിന്നും പി എം ഷാനവാസ് , അർഷാദ് ആദി രാജ , ബോബിഷ് കുന്നത്ത് ,അനിൽ കുമാർ, അജീഷ് സുരേഷ്, റാഫി പി ദേവസ്യ സമീപം.