തൊഴിലാളിക്ക് സിയസ്കൊയുടെകൈത്താങ്ങ് ; അഭയം പദ്ധതിയിൽ 27 ആംമത് വീടിന് വി കെ ഫൈസൽ ബാബു എം എൽ എ തറക്കല്ലിട്ടു.
കോഴിക്കോട് : കല്ലായ് എം എസ് ബാബുരാജ് റോഡിൽ നിർദ്ധന തൊഴിലാളിക്ക് സിയസ്കൊയുടെ
കൈത്താങ്ങ്. അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി 27 ആംമത് വീടിന് ഫൈസൽ ബാബു എം എൽഎ തറക്കല്ലിട്ടു.
സപ്തതിയുടെ നിറവിൽ എത്തിയ സിയസ്കോ കോഴിക്കോടിൻ്റെ അടയാളമായി മാറിയെന്ന് വി കെ ഫൈസൽ ബാബു എം എൽ എ പറഞ്ഞു. മാനാഞ്ചിറ, ബീച്ച് എന്നിവ പോലെയാണത്. സിയസ്കോയുടെ ഇടപെടൽ ആഴത്തിലുള്ളതാണ് . തിരദേശ വികസന പ്രവർത്തനങ്ങളിലും ഓപ്പറേഷൻ തൂഫാൻ ക്യാമ്പയിനിലും സിയസ്കൊ ഭാഗവാക്കാകണമെന്നും എം എൽ കൂട്ടിച്ചേർത്തു. സിയസ്കൊ പ്രസിഡണ്ട് സി.ബി.വി. സിദ്ധീഖ് അദ്ധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി എം.വി. ഫസൽ റഹ്‌മാൻ, കൗൺസിലർമായ പി. സക്കീർ, ബൈജു കാളകണ്ടി, മുൻ കൗൺസിലമാരായ അഡ്വ. എ.വി അൻവർ, കെ. നിർമ്മല, വൈസ് പ്രസിഡണ്ടുമാരായ കെ നൗഷാദ് അലി, എസ്. എം സാലിഹ്, സെക്രട്ടറിമാരായ സി.പി.എം സഈദ് അഹമ്മദ്, പി.വി.സി. യൂനുസ്, ട്രഷറർ പി .പി .അബ്ദുല്ല കോയ, ആദം കാതിരിയകം, പി. കേ. മൊയ്തീൻകോയ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :
കല്ലായ് എം എസ് ബാബു രാജ് റോഡിൽ നിർദ്ധന തൊഴിലാളിക്ക് സിയസ്കോ
അഭയം പദ്ധതിയിൽ ഉൾപ്പെടുത്തി 27 ആംമത് വീടിന് അഡ്വ. ഫൈസൽ ബാബു
എം എൽ എ തറക്കല്ലിടുന്നു. സിബി.വി സിദ്ദിഖ്, എം.വി. ഫസൽ റഹ്‌മാൻ,
കൗൺസിലർ ബൈജു കാളകണ്ടി, അഡ്വ. എ.വി. അൻവർ , നിർമ്മല , ആദം കാതിരിയകത്ത്, എസ്. എം സാലിഹ്, കെ. നൗഷാദ് അലി, സി.പി.എം സഈദ് അഹമ്മദ്, പി.വി.സി. യൂനുസ്, പി.പി അബ്ദുല്ലകോയ , പി. കെ മൊയ്തീൻകോയ എന്നിവർ സമീപം.