സ്വാതന്ത്ര്യ ദിനത്തിൽ10,000 ഗായകരുടെസംഗമം :”കേരളം പാടുന്നുദേശത്തിനായി ” ;സംഘാടക സമിതി രൂപീകരിച്ചു
കോഴിക്കോട് :
കോഴിക്കോട് കോർപ്പറേഷനും തിരുവനന്തപുരം പാട്ടിൻ്റെ കൂട്ടുകാരും സംയുക്തമായി ആഗസ്റ്റ് 15 ന് 10,000 ഗായകർ ഒരുമിച്ച് ദേശഭക്തി ഗാനം ആലപിക്കുന്ന “കേരളം പാടുന്നു ദേശത്തിനായി “സംഘടിപ്പിക്കുന്നു. പരിപാടിയുടെ സംഘടക സമിതി രൂപീകരിച്ചു. രക്ഷാധികാരികളായി
എം കെ രാഘവൻ എം പി , എം എൽ എ മാരായ കെ ജയന്ത് , വി കെ ഫൈസൽ ബാബു, വിദ്യ ബാലകൃഷ്ണൻ, പി എ മുഹമ്മദ് റിയാസ് . മേയർ ഒ സദാശിവൻ ( ചെയർമാൻ), എഞ്ചി.ടി പി എം ഹാഷിർ അലി ( ജനറൽ കൺവീനർ ) , അബ്ദുൽ സത്താർ (ട്രഷറർ ) ഉൾപ്പെട്ട 501 അംഗ സമിതിയാണ് രൂപീകരിച്ചത്.
ടൗൺ ഹാളിൽ നടന്ന സംഘടക സമിതി യോഗം വി കെ ഫൈസൽ ബാബു എം എൽ എ ഉദ്ഘാടനം ചെയ്തു. മേയർ ഒ സദാശിവൻ അധ്യക്ഷത വഹിച്ചു.
ലോഗോ പ്രകാശനം മേയർ ഒ സദാശിവൻ , റവാബി ട്രാവൽസ് ചെയർമാൻ കെ ടി അബ്ദുൽ സത്താറിന് കൈമാറി നിർവ്വഹിച്ചു.
എം എൽ എ മാരായ കെ ജയന്ത് , വി കെ ഫൈസൽ ബാബു, കോർപ്പറേഷൻ സ്ഥിരം സമിതി അധ്യക്ഷന്മാരായ വി പി മനോജ് കുമാർ, സി. സന്ദേശ് ,സുജാത കൂടത്തിങ്കൽ , സാറാ ജാഫർ ,വിനീഷ വിജയൻ , കൗൺസിലർമാരായ നമ്പിടി നാരായാണൻ, എസ് കെ അബൂബക്കർ ,
ടി. റിനീഷ് , നവ്യ ഹരിദാസ് , മനക്കൽ ശശി, എം എസ് തുഷാര ,
ആർ ജയന്ത് കുമാർ , സന്നാഫ് പാലക്കണ്ടി , എൻ സി അബ്ദുല്ലക്കോയ ,
നയാസ് ഇല്യാസ്, സുധീഷ് കക്കാടത്ത് , രാധാകൃഷ്ണൻ, വേണു ഗോപാൽ ,അജീഷ് അത്തോളി, സലാം വെള്ളയിൽ , എന്നിവർ പ്രസംഗിച്ചു. ടി പി എം ഹാഷിർ അലി സ്വാഗതവും മോഹൻ മുല്ലമല നന്ദിയും പറഞ്ഞു.
ഫോട്ടോ 1.
കോഴിക്കോട് ടൗൺ ഹാളിൽ
സംഘാടക സമിതി യോഗം വി കെ ഫൈസൽ ബാബു
എം എൽ എ ഉദ്ഘാടനം ചെയ്യുന്നു. ടി റിനീഷ് , വേണു ഗോപാൽ , ടി പി എം ഹാഷിർ അലി,മേയർ
ഒ സദാശിവൻ, വി പി മനോജ് , സി സന്ദേശ് , സാറാ ജാഫർ , സുജാത കൂടത്തിങ്കൽ
ഫോട്ടോ :2
കോഴിക്കോട്
ടൗൺ ഹാളിൽ
സംഘാടക സമിതി യോഗത്തിൽ
ലോഗോ പ്രകാശനം
മേയർ ഒ സദാശിവൻ , റവാബി ട്രാവൽസ് ചെയർമാൻ കെ ടി അബ്ദുൽ സത്താറിന് കൈമാറി നിർവഹിക്കുന്നു.

