ലോകകപ്പ് ആവേശം നഗരത്തിലേക്ക്;ജൂൺ 11ന്വിളംബര ജാഥയും ഫുട്ബോൾ പ്രദർശന മത്സരങ്ങളും
കോഴിക്കോട്: ലോകകപ്പ് ഫുട്ബോൾ ആവേശം നഗരത്തിലേക്ക് എത്തിക്കുന്നതിനായി റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൈബർസിറ്റിയുടെ നേതൃത്വത്തിൽ ജൂൺ 11ന് വിപുലമായ ഫുട്ബോൾ ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നു.
പരിപാടിയുടെ ഭാഗമായി ഉച്ചയ്ക്ക് 3 ന് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ നിന്ന് ലോകകപ്പ് വിളംബര ജാഥ ആരംഭിക്കും.
കെ. ജയന്ത് എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്യും. ജാഥയിൽ വിവിധ രാജ്യങ്ങളുടെ പതാകകളുമായി ഡബിൾ ഡെക്കർ ബസ് നഗരത്തിലെ പ്രധാന കേന്ദ്രങ്ങളിലൂടെ സഞ്ചരിക്കും.
തുടർന്ന് വൈകുന്നേരം 4.30 മുതൽ അരയിടത്തുപാലത്തെ ഗ്രാൻഡ് സോക്കർ ടർഫിൽ ഫുട്ബോൾ പ്രദർശന മത്സരങ്ങൾ നടക്കും. മേയർ ഒ. സദാശിവൻ ഉദ്ഘാടനം ചെയ്യും. മാധ്യമ പ്രവർത്തകർ, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖർ, റോട്ടേറിയൻസ്, കുട്ടികൾ എന്നിവർ പങ്കെടുക്കുന്ന മത്സരങ്ങൾ പരിപാടിയുടെ മുഖ്യ ആകർഷണമായിരിക്കും. ഡിസ്ട്രിക്ട് പോലീസ്, റോട്ടറി സൈബർസിറ്റി, കോഴിക്കോട് കോർപ്പറേഷൻ, കോഴിക്കോട്
പ്രസ് ക്ലബ്, ഇൻഫ്ലുവൻസേഴ്സ് ടീം, വിവിധ റോട്ടറി ക്ലബുകൾ എന്നിവരാണ് മത്സരങ്ങളിൽ പങ്കെടുക്കുന്ന ടീമുകൾ.
കൂടാതെ കാണികൾക്കായി ലൈവ് ഷൂട്ട് ഔട്ട് മത്സരവും ഒരുക്കിയിട്ടുണ്ട്.
ഫുട്ബോളിനോടുള്ള സ്നേഹവും കായിക സൗഹൃദവും പ്രോത്സാഹിപ്പിക്കുന്ന ഈ പരിപാടിയിലേക്ക് പൊതുജനങ്ങൾ കുടുംബസമേതം എത്തിച്ചേർന്ന് വിജയിപ്പിക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കാലിക്കറ്റ് സൈബർസിറ്റിയുടെ പ്രസിഡൻ്റ് പി എസ് സിറാജ് പ്രീതി അധ്യക്ഷത വഹിക്കും.
കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡൻ്റ് ഇ.പി. മുഹമ്മദ്, സെക്രട്ടറി
പി.കെ. സജിത്ത്, സെക്രട്ടറി സുബിഷ മധു , ട്രഷറർ അബ്ദുൽ സലാം ബാവ,
കോ-ഓർഡിനേറ്റർ എം പി രഞ്ജിത്ത്, ഇലക്ട് സെക്രട്ടറി രജീൽ , ഇലക്ട് ട്രഷറർ സലീൽ സലീം
തുടങ്ങിയവർ പങ്കെടുക്കും.
കൂടുതൽ വിവരങ്ങൾക്ക്: 📞 98959 89371
