എം എം സ്‌കൂൾഎസ് എസ് എൽ സി -76 ബാച്ച്സുവർണ ജൂബിലിആഘോഷം
കോഴിക്കോട് : അര നൂറ്റാണ്ട് കാലം മുൻപ് പഠിച്ചിറങ്ങിയ സ്‌കൂൾ ജീവിത സ്മരണകൾ പുതുക്കി പരപ്പിൽ എം എം ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥികൾ വീണ്ടും ഒത്തു കൂടി. കേരളത്തിൽ ആദ്യമായി സ്‌കൂൾ വിദ്യാർത്ഥി സംഗമത്തിന് 1996 ൽ തുടക്കമിട്ട എം എം സ്‌കൂളിലെ 1976 എസ് എസ് എൽ സി ബാച്ചാണ് മോസ – 76 സുവർണ്ണ ജൂബിലി ആഘോഷം സംഘടിപ്പിച്ചത്.
വൈ എം എസി എ മറീന റസിഡൻസിയിൽ നടന്ന സംഗമം വി കെ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എഞ്ചി. കെ സലിം അധ്യക്ഷത വഹിച്ചു.
കോർപ്പറേഷൻ കൗൺസിലർ ടി പി എം ജിഷാൻ മുഖ്യ പ്രഭാഷണം നടത്തി. അധ്യാപകരായ പി
മാധവൻ , വി എസ് അഹമ്മദ് കോയ, കുഞ്ഞിക്കോയ , പി വി അബ്ദു റഹ്മാൻ എന്നിവരെ അദ്ദേഹം ആദരിച്ചു. സെക്രട്ടറി മുഹമ്മദ് മുസ്തഫ പുതിയകം , ടി പി ഹംസത്ത് , പി മുസ്തഫ ,
കെ വി അബ്ദുൽ നാസർ എന്നിവർ പ്രസംഗിച്ചു.
തുടർന്ന് ഉച്ചക്ക് ശേഷം നടന്ന സംസ്ക്കാരിക പരിപാടി മോസ കൺവീനർ സി ഇ വി ഇംത്യാസ് ഉദ്ഘാടനം ചെയ്തു. ഗാനമേള , ഗെയിം ഷോ , ലക്കി ഡ്രോ എന്നിവ പരിപാടിക്ക് ആവേശം നിറച്ചു.

ഫോട്ടോ :1 –
ഓർമ്മത്തേരിൽ പരപ്പിൽ എം എം സ്‌കൂളിലെ 1976 എസ് എസ് എൽ സി ബാച്ചിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം (മോസ – 76) ഉദ്ഘാടനം ചെയ്ത വി കെ ഫൈസൽ ബാബു , ആദരവ് ഏറ്റുവാങ്ങിയ അധ്യാപകരായ പി മാധവൻ , വി എസ് അഹമ്മദ് കോയ, കുഞ്ഞിക്കോയ , പി വി അബ്ദു റഹ്മാൻ, സംഘാടകരായ എഞ്ചി. കെ സലിം , മുഹമ്മദ് മുസ്തഫ പുതിയകം തുടങ്ങിയവർക്കൊപ്പം.
ഫോട്ടോ :2
പരപ്പിൽ
എം എം സ്‌കൂളിലെ 1976 എസ് എസ് എൽ സി ബാച്ചിൻ്റെ സുവർണ്ണ ജൂബിലി ആഘോഷം (മോസ – 76)
വി കെ ഫൈസൽ ബാബു ഉദ്ഘാടനം ചെയ്യുന്നു.
ഇടത് നിന്നും കെ വി അബ്ദുൽ നാസർ, ടി പി ഹംസത്ത്, എഞ്ചി. കെ സലിം , മുഹമ്മദ് മുസ്തഫ പുതിയകം , സി ഇ വി ഇംത്യാസ് എന്നിവർ സമീപം