ടോൾ പ്ലാസ : ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിവേദനം നൽകി
ഫറോക്ക് അസി. കമ്മീഷണർക്ക് അന്വേഷണത്തിന് ഉത്തരവിട്ടതായി
സിറ്റി പോലീസ് കമ്മീഷണർ
കോഴിക്കോട് :പന്തീരാങ്കാവ് ടോൾ പ്ലാസയിൽ ജനങ്ങൾ അനുഭവിക്കുന്ന യാത്ര ദുരിതത്തിന് പരിഹാരം തേടി ആൾ ഇന്ത്യാ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ
ട്രാൻസ്പോർട്ട് കമ്മീഷണർ ( നോർത്ത് സോൺ ) ഷെരീഫിന് നിവേദനം നൽകി
ദേശീയ പാതയുടെയും അതിന് അനുബന്ധമായ അപ്രോച്ച് റോഡുകളുടെയും നിർമ്മാണം
പൂർത്തീകരിക്കാത്ത സാഹചര്യത്തിൽ ടോൾ പിരിവ് നിർത്തി വെക്കുക,
ടോൾ പ്ലാസയുടെ പ്രവർത്തനക്ഷമത കാര്യക്ഷമമാക്കുക , ഗതാഗതക്കുരുക്ക്
പരിഹരിക്കുക , തൊഴിലാളികളും യാത്രക്കാരും തമ്മിൽ സംഘർഷത്തിന് അറുതി വരുത്തുക തുടങ്ങി ആവശ്യങ്ങളാണ് നിവേദനത്തിലുള്ളത്.
നേരത്തെ ഇത് സംബന്ധിച്ച് നിവേദനം ജില്ലാ കലക്ടർ , സിറ്റി പോലീസ് കമ്മീഷണർ എന്നിവർക്ക് നൽകിയിരുന്നു. ആൾ ഇന്ത്യാ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ്
വി പി അബ്ദുൽ കരീം, ജില്ലാ പ്രസിഡൻ്റ് മൊയ്തീൻ കോയ പാലക്കണ്ടി ,
വൈസ് പ്രസിഡൻ്റ് അബ്ദുൾ മജീദ് എന്നിവരാണ് ട്രാൻസ്പോർട്ട് കമ്മീഷണറുടെ
ഓഫീസ് സന്ദർശിച്ച് നിവേദനം കൈമാറിയത്. അതിനിടെ ഇത് സംബന്ധിച്ച പരാതി അന്വേഷിക്കാൻ ഫറോക്ക് അസി. കമ്മീഷണർക്ക് നിർദേശം നൽകിയതായി
സിറ്റി പോലീസ് കമ്മീഷണർ മെറിൻ ജോസഫ് അറിയിച്ചു.
ഫോട്ടോ :ആൾ
ഇന്ത്യാ കൺസ്യൂമർ പ്രൊട്ടക്ഷൻ ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡൻ്റ്
വി പി അബ്ദുൽ കരീം, ജില്ലാ പ്രസിഡൻ്റ് മൊയ്തീൻ കോയ പാലക്കണ്ടി എന്നിവർ
ട്രാൻസ്പോർട്ട് കമ്മീഷണർ ( നോർത്ത് സോൺ ) ഷെരീഫിന്
നിവേദനം കൈമാറുന്നു.