വേദജ്യോതി പുരസ്കാരം വിവേക് ഡി ഷേണായിക്ക്
കോഴിക്കോട് : ആത്മീയ – സാംസ്‌കാരിക രംഗത്തെ ശ്രദ്ധേയ സംഭാവനകൾക്ക് ഗ്ലോബൽ നായർ സർവീസ് സൊസൈറ്റി കേരള ചാപ്റ്റർ നൽകി വരുന്ന വേദജ്യോതി പുരസ്കാരത്തിന് കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ട്രസ്റ്റി വിവേക് ഡി ഷേണായി അർഹനായി. ആചാര്യശ്രീ രാജേഷിന്റെ നേതൃത്വത്തിൽ കോഴിക്കോട് കശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ സംഘടിപ്പിച്ച അതിരാത്ര മഹായാഗത്തിന്റെ വിജയകരമായ നടത്തിപ്പിൽ വഹിച്ച പങ്കിനെ ആദരിച്ചു കൊണ്ടാണ് പുരസ്‌കാരം നൽകുന്നത്. കോഴിക്കോട് അതിരാത്രത്തിന്റെ സ്വാഗതസംഘം ചെയർമാനായിരുന്നു വിവേക് ഡി ഷേണായ്. കോഴിക്കോട് സ്വദേശിയാണ് വിവേക് ഡി ഷേണായ്. 12,348 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്കാരം മെയ് 24 ന് ഗുരുവായൂർ പടിഞ്ഞാറേ നടയിലുള്ള അഷ്ടപദി അനെക്സ് ഹാളിൽ നടക്കുന്ന ചടങ്ങിൽ, വടക്കാഞ്ചേരി ഇരുനിലംകോട് ജ്ഞാനാനന്ദകുടീരം മഠാധിപതി സ്വാമി നിഖിലാനന്ദ സരസ്വതി സമർപ്പിക്കും.