അലൂമിനിയം എക്സ്പോ 2026 : പ്രകൃതിക്ക് ഇണങ്ങുന്ന കെട്ടിടങ്ങൾ ഉണ്ടാക്കാൻ നിയമം നടപ്പിലാക്കണം : അലൂമിനിയം ഡീലേഴ്സ് ഫോറം
കോഴിക്കോട്:പരിസ്ഥിതി സന്തുലിതാവസ്ഥ നിലനിർത്തുന്നതിന് നിർമ്മാണ മേഖലയിൽ കാതലായ മാറ്റങ്ങൾ അനിവാര്യമാണെന്നും സർക്കാർ ഇതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും അലൂമിനിയം ഡീലേഴ്സ് ഫോറം സംസ്ഥാന സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. നിർമ്മാണ മേഖലയിൽ മരത്തിന് പകരമായി അലൂമിനിയം വ്യാപകമാക്കുന്നതിന് സർക്കാർ നിയമം നടപ്പിലാക്കണമെന്നും നിലവിലുള്ള ജിഎസ്ടി ഗണ്യമായി കുറയ്ക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. നിലവിൽ അലൂമിനിയത്തിന് 18%ആണ് ജിഎസ്ടി. ഇത് 5%ആയി കുറയ്ക്കണമെന്ന് അലൂമിനിയം ഡീലേഴ്സ് ഫോറം ആവശ്യപ്പെട്ടു. ഞായർ രാവിലെ അലുമിനിയം മേഖലയിലെ വെല്ലുവിളി എന്ന വിഷയത്തിൽ സെമിനാറിൽ വിവിധ സംഘടനകളുടെ പ്രതിനിധികളായ പി എം ബിൻഷാദ് , മുഹമ്മദ് ആസിഫ്, സുരേഷ് പത്തിപ്പാറ , കെ ഷറഫുദ്ദീൻ, എം ഗിരീഷ് എന്നിവർ പങ്കെടുത്തു. കെ ആർ സുധീന്ദ്രനു മോഡറേറ്ററായിരുന്നു. ‘ഫ്യൂച്ചർ ഓഫ് അലൂമിനിയം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ സജൽ മുഹമ്മദ് മോഡറേറ്ററായിരുന്നു. ക്രെഡായ് സംസ്ഥാന അധ്യക്ഷൻ എം എ മെഹബൂബ്, എഞ്ചി. ആസിഫ് (ഗ്രാജ്വേറ്റ് എഞ്ചിനീയേഴ്സ് അസോസിയേഷൻ), ആർക്കിടെക്റ്റ് അശ്വിൻ വാസുദേവൻ, എഞ്ചി.ജിൻസ് വെണ്മരത്ത്, എഞ്ചി. സലിം, ശ്രീകാന്ത് ആർ.ബി, മുഹമ്മദ് ബഷീർ തുടങ്ങിയവർ പങ്കെടുത്തു. അലൂമിനിയം ഒരു ഇന്റലിജന്റ് ലോഹമാണെന്നും ഡിസൈൻ ഗുണമുള്ള ഒരു ലോഹമാണെന്നും സെമിനാറിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. അലൂമിനിയം കേവലം ഒരു ഉല്പന്നം മാത്രമല്ല, ഒരു പരിഹാര മാർഗ്ഗം കൂടിയാണ്. നിർമ്മാണ മേഖലയിൽ കുറച്ചുകൂടി ഉപയോഗം കൂട്ടേണ്ട ലോഹമാണിത്. ഗ്രീൻ ബിൽഡിംഗ് സർട്ടിഫിക്കേഷന് ഏറ്റവും അനുയോജ്യമായ വസ്തു അലൂമിനിയമാണ്. ഇത് കെട്ടിട നിർമ്മാണത്തിൽ 66% വരെ ഭാരക്കുറവ് വരുത്താൻ അലൂമിനിയത്തിന്റെ ഉപയോഗത്തിലൂടെ സാധ്യമാകും. ലോകത്ത് ഏറ്റവും ഭാവിയുള്ള മൂലകമാണ് അലൂമിനിയമെന്നും സെമിനാറിൽ പങ്കെടുത്ത വിദഗ്ധർ അഭിപ്രായപ്പെട്ടു. കോഴിക്കോട്ടെ ആദ്യകാല അലൂമിനിയം വ്യാപാരിയും മുൻ എംഎൽഎയുമായിരുന്ന ടി.പി.എം സാഹിറിനെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. വയനാട് ചൂരൽമല ദുരന്തത്തിൽ വീട് നഷ്ടപ്പെട്ട നൗഫലിന്റെ കുടുംബത്തിന് ഫോറം നിർമ്മിച്ച് നൽകിയ വീടിന്റെ രേഖകൾ സമ്മേളനത്തിൽ വെച്ച് കൈമാറി. അലൂമിനിയം ഡീലേഴ്സ് ഫോറം സംസ്ഥാന ഭാരവാഹികൾ: രക്ഷാധികാരി: ആന്റണി ഡി മുണ്ടയ്ക്കൽ, സംസ്ഥാന പ്രസിഡൻ്റ് : ടി പി എം സജൽ മുഹമ്മദ് , ജനറൽ സെക്രട്ടറി: മധുബൻ എബ്രഹാം. വൈസ് പ്രസിഡന്റുമാർ: കെ ആർ സുധീന്ദ്രൻ , ടി പി കമാൽ , മുഹമ്മദ് ബഷീർ, സെബീർ റാഫേൽ, സുനിൽ കുമാർ. സെക്രട്ടറിമാർ: ഇർഷാദ് എം.പി, ജോസ് ബി.പി, ഫൈസൽ കെ.ടി, ഇല്ല്യാസ് ബാബു, ബിജോയ് ജേക്കബ് തോമസ്. ട്രഷറർ:ബൈജു കെ. തോമസ് എന്നിവരാണ്. ഷഹബാസ് അമൻ ൻ്റെ സംഗീത വിരുന്നോടെ 3 ദിവസങ്ങളിലായി സംഘടിപിച്ച സമ്മേളനവും എക്സ്പോയും സമാപിച്ചു.
ഫോട്ടോ: ( Black Shirt )
ടി പി എം സജൽ മുഹമ്മദ് ( സംസ്ഥാന പ്രസിഡൻ്റ്)
ഫോട്ടോ : White shirt
മധുപൻ എബ്രഹാം
( സംസ്ഥാന ജനറൽ സെക്രട്ടറി )
