ഓട്ടോ നിയന്ത്രണം വിട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികൾക്ക് ദാരുണ അന്ത്യം
ആനക്കാംപൊയിൽ : ഓട്ടോ നിയന്ത്രണം വിട്ട് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ദമ്പതികൾക്ക് ദാരുണ അന്ത്യം. പുത്തൻ പുരയിൽ ഷിജു, ഭാര്യ ബിൻസി എന്നിവരാണ് മരിച്ചത്. ആനക്കാംപൊയിൽ പുല്ലൂരാംപാറ റോഡിൽ ഇന്ന് രാവിലെ 9.30 ഓടെ തേക്കിൻ തോട്ടം ഇറക്കത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട ഓട്ടോറിക്ഷ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് മറിയുകയായിരുന്നു. പുത്തൻപുരയിൽ ഷിജുവിന്റെ ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത് ഭാര്യയെ ജോലിസ്ഥലത്ത് വിടുന്നതിനുവേണ്ടി ഓട്ടോറിക്ഷയിൽ പോയതായിരുന്നു. പരിക്കേറ്റതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. 11.30 ഓടെ മരണം സംഭവിച്ചു. മൃതദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
