‘ചൊറിയൻപുഴു യുദ്ധം’ മലബാറിലെ ആദ്യാവതരണം 17ന്
കോഴിക്കോട് :സാഹിതി തിയേറ്റേഴ്സിന്റെ ‘ചൊറിയൻ പുഴു യുദ്ധം’ പുതിയ നാടകത്തിന്റെ മലബാറിലെ ആദ്യാവതരണം 17ന് ശനിയാഴ്ച കോഴിക്കോട് തളി ജൂബിലി ഹാളിൽ വൈകിട്ട് ആറിന് നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഹേമന്ത്കുമാർ രചിച്ച് രാജേഷ് ഇരുളം സംവിധാനം ചെയ്ത നാടകം വൈക്കം മുഹമ്മദ് ബഷീറിന്റെ കൃതികളെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ഉദ്ഘാടനച്ചടങ്ങിൽ സംഗീത നാടക അക്കാദമിയുടെ പുതിയ ഭാരവാഹികളെ ആദരിക്കും.ബഷീർ കഥാപാത്രങ്ങളിലൂടെ സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങൾ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന നാടകം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുമെന്ന് സംഘാടകർ പറഞ്ഞു. കെപിസിസി സംസ്കാരസാഹിതി സംസ്ഥാന ചെയർമാൻ സി.ആർ.മഹേഷ് എം.എൽ.എ.യാണ് ഇതിന്റെ നിർമ്മാണ നിർവഹണം.പോസ്റ്റർ പ്രകാശനം വാർത്താ സമ്മേളനത്തിൽ സംസ്കാരസാഹിതി ജില്ലാ ചെയർപേഴ്സൺ ശ്രീജ സുരേഷ് നിർവ്വഹിച്ചു.ജില്ലാ കൺവീനർ ഇ.ആർ.ഉണ്ണി, വൈസ് ചെയർമാൻ മോഹനൻ പുതിയോട്ടിൽ,ബഷീർ നെല്ലിയോട്ട്, സുനിൽ മടപ്പള്ളി, എം.എ.ഷഹനാസ് എന്നിവർ പങ്കെടുത്തു.