സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവം “ഉത്സവ് 2026 ” തുടക്കമായി
കഴിവുകൾക്ക് പരിമിതികളില്ലെന്ന് തെളിയിച്ച് കുട്ടികൾ ; ഇന്ന് (ശനിയാഴ്ച)
സമാപനം
കോഴിക്കോട്:കഴിവുകൾക്ക് പരിമിതികളില്ലെന്ന് തെളിയിച്ച് ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെ കലാപ്രകടനങ്ങൾ കൊണ്ട് സമ്പന്നമായ വേദികൾ .ആദ്യ ദിവസം വരയും പാട്ടും സംഘഗാനവുമുൾപ്പെടെ വൈവിധ്യമാർന്ന ഇനങ്ങൾ.രണ്ട് ദിവസങ്ങളിലായി നടക്കുന്ന സ്പെഷ്യൽ സ്കൂൾ ജില്ലാ കലോത്സവമായ ‘ഉത്സവ് 2026’ വെള്ളയിൽ ഹ്യൂമാനിറ്റി ലൈഫ് കെയർ ഹോം ഓഡിറ്റോറിയത്തിൽ തുടക്കമായി.ജില്ലാ വിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന കലോത്സവം കോർപ്പറേഷൻ ആരോഗ്യ-കായിക സ്ഥിരം സമിതി അധ്യക്ഷ സാറാ ജാഫർ ഉദ്ഘാടനം ചെയ്തു.കുട്ടികളുടെ കലാപരിപാടികളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് കോർപ്പറേഷൻ്റെ ഇടപെടൽ ഉണ്ടാകുമെന്ന് സാറാ ജാഫർ പറഞ്ഞു. കോർപ്പറേഷൻ കൗൺസിലർ സഫറി വെള്ളയിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസിലെ അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റന്റ് ടി. കെ. മുഹമ്മദ് ഷരീഫ് മുഖ്യാതിഥിയായി. എൻ.എസ്.എസ്. ട്രെയിനർ ബ്രഹ്മനായകം മഹാദേവൻ മുഖ്യപ്രഭാഷണം നടത്തി. റോഷി സ്പെഷ്യൽ സ്കൂൾ സെക്രട്ടറിയും ഉത്സവ് കൺവീനറുമായ പി. കെ. എം. സിറാജ്, പ്രോഗ്രാം കോർഡിനേറ്റർ അക്ബർ അലി ഖാൻ,പി. സക്കന്തർ, ഹാഷിം കടായ്ക്കലകം,ടി. പ്രഭാകരൻ, എം. മൻസൂർ,കെ. എം. ഉമ്മർ,കെ. പി. ശിവദാസൻ, ടി. ഷീന, ടി. രേഷ്മ തുടങ്ങിയവർ സംസാരിച്ചു. ലളിതഗാനം, സംഘഗാനം, ദേശഭക്തിഗാനം,ചിത്രരചന എന്നീ ഇനങ്ങളിലാണ് ആദ്യദിനം മത്സരങ്ങൾ നടന്നത്.ആദ്യ ദിവസം ഒന്നാം സ്ഥാനം നേടി സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവത്തിന് അർഹരാവർ :
(മത്സര ഇനം, വിഭാഗം , പേര്,സ്ഥലം ക്രമത്തിൽ )
ലളിത ഗാനം ( ജൂനിയർ ) :
റഫാലി അബ്ദുൾ ലത്തീഫ് ( തണൽ , മലാപറമ്പ് ),
ലളിത ഗാനം ( സീനിയർ ) : ജിഷ്ണു ദാസ് ( ശാന്തി സദനം , പുറക്കാട് ),
സംഘ ഗാനം ( ജൂനിയർ,സീനിയർ ) : ശാന്തി സദനം , പുറക്കാട് ,
ദേശ ഭക്തി ഗാനം
( ജൂനിയർ ) :
നെസ്റ്റ് കൊയിലാണ്ടി,
ദേശ ഭക്തി ഗാനം
( സീനിയർ) :
ശാന്തി സദനം, പുറക്കാട്.
ജില്ലയിൽ 31 സ്പെഷ്യൽ സ്കൂളിൽ നിന്നായി 500 ഓളം പേരാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
മത്സരം പ്രഖ്യാപിച്ചതിൽ ശാന്തി സദൻ സ്കൂൾ, പുറക്കാട് മുന്നേറുന്നു.
ശനിയാഴ്ച ( ഇന്ന് ) രാവിലെ മാനാഞ്ചിറ ബി.ഇ.എം. ഹയർ സെക്കൻഡറി സ്കൂളിൽ രണ്ട് വേദികളിലായി കലോത്സവം രാവിലെ 8.45 ഓടെ ആരംഭിക്കും.നൃത്ത ഇനങ്ങൾ, പ്രച്ഛന്നവേഷം, ഒപ്പന,ഉപകരണസംഗീതം തുടങ്ങിയ മത്സരങ്ങളാണ് രണ്ടാം ദിനം അരങ്ങേറുക. വൈകിട്ട് 4 ഓടെ നടക്കുന്ന സമാപന സമ്മേളനത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.
ഫോട്ടോ :
ജില്ലാ വിദ്യാഭ്യാസ വകുപ്പും റോഷി സ്പെഷ്യൽ സ്കൂളും സംയുക്തമായി സംഘടിപ്പിക്കുന്ന കലോത്സവം കോർപ്പറേഷൻ ആരോഗ്യ-കായിക സ്ഥിരം സമിതി അധ്യക്ഷ സാറാ ജാഫർ ഉദ്ഘാടനം ചെയ്യുന്നു.പി സിക്കന്തർ ,അക്ബർ അലി ഖാൻ,പി. സക്കന്തർ,പി. കെ. എം. സിറാജ്, ഹാഷിം കടായ്ക്കലകം,ടി. കെ. മുഹമ്മദ് ഷരീഫ്, ഹാഷിം കടായ്ക്കലകം സമീപം.
ഫോട്ടോ : സഹപാഠികളുടെ പ്രകടനം കാണുന്ന കാണികളായി കുട്ടികൾ
ഫോട്ടോ :സംഘ ഗാനം ( ജൂനിയർ) ഒന്നാം സ്ഥാനം ലഭിച്ച ശാന്തി സദനം, പുറക്കാട്
ഫോട്ടോ :ചിത്ര രചനയിൽ


