സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു അന്തരിച്ചു
കോഴിക്കോട് ചെറുവണ്ണൂരിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ 11 മണിക്ക്
- യഥാർത്ഥ പേര്: പി. വാസു – 1923 ജനുവരിയിൽ ചെറുവണ്ണൂർ പുതിയ പറമ്പിൽ അപ്പുവിന്റെയും അമ്മുവിന്റെയും മകനായി ജനനം
- സ്കൂൾ കാലത്ത് തന്നെ കോൺഗ്രസ് പ്രവർത്തനങ്ങളിൽ ആകൃഷ്ടനായി
- 1934-ൽ ഗാന്ധിജി കോഴിക്കോട് വന്നപ്പോൾ അച്ഛന്റെ കൂടെ കാണാൻ പോയി
- 1942 ക്വിറ്റ് ഇന്ത്യ സമരം: കുണ്ടായിത്തോട് മുതൽ ചെറുവണ്ണൂർ വരെ ജാഥ നയിച്ചതിന് അറസ്റ്റ് ചെയ്തു. മൂന്നര മാസം തടവ്,
- 1944-ൽ നാട്ടിൽ തിരിച്ചെത്തി ചെറുവണ്ണൂരിൽ ‘സോഷ്യോ’ എന്ന പേരിൽ തയ്യൽക്കട തുടങ്ങി, പിന്നീട് ആ പേരിൽ അറിയപ്പെട്ടു
സ്വാതന്ത്ര്യം കിട്ടുമ്പോൾ അദ്ദേഹത്തിന് 24 വയസ്സായിരുന്നു.