ഗണേഷ് ഉത്സവത്തിന് വർണാഭമായ സമാപനം സൗത്ത് ബീച്ചിൽ ഗണേശ വിഗ്രഹ നിമജ്ജനം ചെയ്തു.
കോഴിക്കോട്: തിങ്കളാഴ്ച ആരംഭിച്ച ഗണേഷ് ഉത്സവത്തിന് ചൊവ്വാഴ്ച വൈകീട്ട് സൗത്ത് ബീച്ചിലെ കടലിൽ ഗണേശ വിഗ്രഹം നിമജ്ജനം ചെയ്തതോടെ വർണാഭമായ സമാപനം.
രാവിലെ നടന്ന ആരതിയിലും തുടർന്ന് ഗുജറാത്തി സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച ഘോഷയാത്രയിലും
ഗുജറാത്തി, മറാഠി, മാർവാടി, മലയാളി തുടങ്ങിയ വിവിധ സമുദായങ്ങളിൽപ്പെട്ട സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ളവർ ഘോഷയാത്രയിൽ അണിനിരന്നു. മത-സാമുദായിക സൗഹാർദത്തിന്റെ സന്ദേശം പകരുന്നതായിരുന്നു ആഘോഷ പരിപാടികൾ.
ഗുജറാത്തി സ്ട്രീറ്റിൽ നിന്ന് ആരംഭിച്ച ഘോഷയാത്ര വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സൗത്ത് ബീച്ചിലെത്തിയ ശേഷമാണ് ഗണേശ വിഗ്രഹം സൗത്ത് കടലിൽ നിമജ്ജനം ചെയ്തത്. ഭക്തിനിർഭരമായ അന്തരീക്ഷത്തിലായിരുന്നു നിമജ്ജന ചടങ്ങുകൾ.
ഗണേഷ് ഉത്സവം മണ്ഡലത്തിന്റെ നേതൃത്വത്തിൽ നടന്ന പരിപാടികൾക്ക് ശ്രീകാന്ത് കൊട്ടേച്ച, മയങ്ക് ശ്രീകാന്ത്, യാദേശ് ഭാസ്കർ, സുഭാഷ് പുഷ്പ, അക്ഷയ് താക്കർ, ആർ. ജയന്ത് കുമാർ, ശ്രീഹർഷ് എന്നിവർ നേതൃത്വം നൽകി.