ഐ സി എ ഐ “സദ്സംഗ്” സമാപിച്ചു ; വിഷയങ്ങളെ മനുഷ്യകേന്ദ്രികൃതമായി സമീപിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി
കോഴിക്കോട് : വ്യത്യസ്ത കമ്പനികളുടെ വിഷയങ്ങൾ കൈകാര്യം ചെയ്യുമ്പോഴും ചാർട്ടേർഡ് അക്കൗണ്ടൻ്റുമാർ അവയെ മനുഷ്യ കേന്ദ്രികൃതമായി സമീപിക്കണമെന്ന് ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി .ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻസ് ഓഫ് ഇന്ത്യ, കോഴിക്കോട് ബ്രാഞ്ചിൻ്റെ ആഭിമുഖ്യത്തിൽ സതേൺ ഇന്ത്യ ചാർട്ടേർഡ് അക്കൗണ്ടൻസ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച “സദ്സംഗ് -26 ൽ സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഏതു മേഖലയിലെ ജോലിയും പ്രവർത്തനങ്ങളും മനുഷ്യകേന്ദ്രീകൃതമായി ട്ടാണുള്ളത്. ശാസ്ത്ര ശാഖകളും വൈജ്ഞാനിക സംവിധാനങ്ങളുമെല്ലാം മാനവവൽക്കരിക്കേണ്ടതിന്റെ പ്രസക്തി വർദ്ധിക്കുകയാണ്. സി.എ മേഖലയിൽ പ്രവർത്തിക്കുന്നവരും വിവിധങ്ങളായ സാമ്പത്തിക, സാമൂഹിക സമസ്യകളെയാണ് സമീപിക്കുന്നത്. ഒരു വൈജ്ഞാനിക മേഖലയെയും മറ്റൊന്നിൽ നിന്ന് പൂർണ്ണമായും അടർത്തി മാറ്റാനാവില്ല. പഠനവിഷയങ്ങളെല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുകയാണ്. സി.എ പോലുള്ള മേഖലകൾ കേവലം സാമ്പത്തിക ശാസ്ത്രപരം മാത്രമല്ല. സാമൂഹിക ശാസ്ത്രത്തിന്റെ ആഴങ്ങളിലേക്ക് നീളുന്നതാണ് അതിന്റെ വേരുകളെന്ന് അദ്ദേഹം പറഞ്ഞു.
മീനൂസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐ . സി . എ . ഐ കോഴിക്കോട് ബ്രാഞ്ച് ചെയർ പേഴ്സൺ എം അത്ഭുത ജ്യോതി അധ്യക്ഷത വഹിച്ചു.ആഷിഖ് എം സാബു,മുഹമ്മദ് നവാഫ് ,റഷ അബ്ദു റസാഖ്,എ കെ ഷീസ് മുഹമ്മദ്,ഫെറിൻ ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ :ദി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടൻ്റസ് ഓഫ് ഇന്ത്യ, കോഴിക്കോട് ചാപ്റ്ററിൻ്റെ ആഭിമുഖ്യത്തിൽ സതേൺ ഇന്ത്യ ചാർട്ടേർഡ് അക്കൗണ്ടൻസ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ സംഘടിപ്പിച്ച “സദ്സംഗ് -26 “ത്തിൽ സാംസ്കാരിക സമ്മേളനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എംപി ഉദ്ഘാടനം ചെയ്യുന്നു. ഇടത് നിന്നും മുഹമ്മദ് നവാഫ് ,എ കെ ഷീസ് മുഹമ്മദ്,റഷ അബ്ദു റസാഖ്,എം അത്ഭുത ജ്യോതി,ആഷിഖ് എം സാബു,ഫെറിൻ ഫിലിപ്പ് സമീപം