ആര്‍. ജി. ഫുഡ്‌സ് ഉല്‍പ്പന്നങ്ങള്‍ ഇനി യുകെയിലും
കോഴിക്കോട്: ആര്‍.ജി. ഫുഡ്‌സിന്റെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ ഇനി യുകെയിലുടനീളമുള്ള ഔട്ട്‌ലെറ്റുകളില്‍ ലഭിക്കും. രുചി ഫുഡ് വിതരണക്കാരാണ് യുകെയിൽ ഉത്പന്നങ്ങൾ എത്തിക്കുന്നത്. ഇത് ആര്‍.ജി. ഫുഡ്‌സിന്റെ ആഗോള വളര്‍ച്ചയിലെ മറ്റൊരു സുപ്രധാന നാഴികക്കല്ലാണെന്ന് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍.ജി. വിഷ്ണു പറഞ്ഞു. ടീം ആര്‍.ജി. ഫുഡ്‌സിന്റെ കൂട്ടായ പരിശ്രമത്തിന്റെ ഫലമായ ഈ നേട്ടം കമ്പനിയുടെ അന്താരാഷ്ട്ര സാന്നിധ്യം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആര്‍.ജി. ഫുഡ്‌സിന്റെ പ്രീമിയം ഉല്‍പ്പന്നങ്ങള്‍ യുകെയില്‍ ലോഞ്ച് ചെയ്ത ചടങ്ങില്‍ കമ്പനിയുടെ ഡയറക്ടര്‍മാരും സീനിയര്‍ മാനേജ്മെന്റ് അംഗങ്ങളും പങ്കെടുത്തു. ഭാവിയില്‍ ലോകത്തെ മറ്റു രാജ്യങ്ങളിലേക്കും ഉല്‍പ്പന്നങ്ങള്‍ എത്തിക്കാനാണ് ശ്രമിക്കുന്നതെന്നും ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മ, രുചി, സുരക്ഷ എന്നിവയാണ് ആര്‍.ജി. ഫുഡ്‌സിന്റെ പ്രത്യേകതയെന്നും ആർ ജി മാനേജ്മെൻ്റ് വ്യക്തമാക്കി.
ഫോട്ടോ : ആർ ജി ഫുഡ്സിൻ്റെ പ്രീമിയം ഉൽപ്പന്നങ്ങൾ യുകെ യിൽ ആർ ജി വിഷ്‌ണു ലോഞ്ച് ചെയ്യുന്നു.