അത്തോളിയിൽ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ
അത്തോളി : കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ.കുറ്റ്യാടി സ്വദേശി ചീക്കോന്ന് അഖിലിനെയാണ് ഇന്ന് പുലര്‍ച്ചെ രണ്ടാം ഭാര്യയുടെ വീടായ അത്തോളി കൊടക്കല്ല് പുതിയോട്ടില്‍ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത് . ഇയാള്‍ 2023 ല്‍ ആദ്യഭാര്യയുടെ ആൺ സുഹൃത്തിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയാണ്. അതിന്റെ വിചാരണ നടന്നുവരികയാണ്. അത്തോളി പൊലിസ് സ്ഥലത്തെത്തി, തുടർ നടപടികള്‍ സ്വീകരിച്ചു.