Skip to content
Wednesday June 3, 2026
Forums
Advertisement
Edit Content
Malayalam Live Malayalam Live
  • most recent news
  • trending news
  • most read
  • All Video
  • Image gallery
  • more
Local News

ടെഫ – ജൂനിയർ -സബ്

July 21, 2025
Local News

ആവേശമായി ബി എം എച്ച്മാസ്റ്റേർസ്

July 21, 2025
Local News

ദേശീയ പവർലിഫ്റ്റിങ്ങ് മത്സരങ്ങൾക്ക് ആഗസ്റ്റ്

July 23, 2025
Local News

മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് ചാലിപ്പുഴയിൽ

July 25, 2025
Local News

മലബാർ റിവർ ഫെസ്റ്റ്: റാപ്പിഡ്

July 28, 2025
Local News

എലിസ്റ്റോ ടെഫ ഫുട്ബോൾ സീസൺ

July 28, 2025
  • Accessibility
  • Help
  • Contact
  • About qoxag
Malayalam Live Malayalam Live

Breaking News

ടോൾ പ്ലാസ : ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിവേദനം നൽകി

സിറ്റി പോലീസിന് കുട സമ്മാനിച്ചു

Malayalam Live Malayalam Live
  • Home
  • Local News
  • Politics
  • Cinema
  • Crime News
  • Sports
  • Entertainments
cropped-logo-dark.png
  1. Home
  2. Local News
  3. മലബാര്‍ ഗോള്‍ഡ് ആൻ്റ് ഡയമണ്ട്‌സ് വിശിഷ്ടമായ ടെംപിള്‍ ജ്വല്ലറി കളക്ഷന്‍ ‘തന്‍വിക’ പുറത്തിറക്കി
 മലബാര്‍ ഗോള്‍ഡ് ആൻ്റ് ഡയമണ്ട്‌സ് വിശിഷ്ടമായ ടെംപിള്‍ ജ്വല്ലറി കളക്ഷന്‍ ‘തന്‍വിക’ പുറത്തിറക്കി
Local News

മലബാര്‍ ഗോള്‍ഡ് ആൻ്റ് ഡയമണ്ട്‌സ് വിശിഷ്ടമായ ടെംപിള്‍ ജ്വല്ലറി കളക്ഷന്‍ ‘തന്‍വിക’ പുറത്തിറക്കി

by malayalam_live May 18, 2026 0 Comment

കോഴിക്കോട് : ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ റീട്ടെയില്‍ ജ്വല്ലറി ഗ്രൂപ്പും റെസ്‌പോണ്‍സിബിള്‍ ജ്വല്ലറിയുമായ മലബാര്‍ ഗോള്‍ഡ് ആൻ്റ് ഡയമണ്ട്‌സ് ദിവ്യമായ കലാവൈഭവത്തില്‍ രൂപകല്‍പ്പന ചെയ്ത പ്രത്യേക ടെംപിള്‍ ജ്വല്ലറി കളക്ഷനായ ‘തന്‍വിക’ പുറത്തിറക്കി. ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും ഭാഗ്യത്തിന്റെയുമെല്ലാം ദൈവിക രൂപമായ ലക്ഷ്മിദേവിയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് ആരാധനയുടെയും കലാവൈഭവത്തിന്റെയും അടയാളമായാണ് ‘തന്‍വിക’യിലെ ഓരോ ആഭരണങ്ങളും ഒരുക്കിയിട്ടുള്ളത്. പാരമ്പര്യ കലാവൈഭവം തുളുമ്പുന്ന ഡിസൈനുകളിലൂടെ സാംസ്‌കാരിക പൈതൃകം വിളിച്ചോതുന്ന ആഭരണങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള ബ്രാന്‍ഡിന്റെ പ്രതിബദ്ധതയുടെ ഭാഗമായാണ് ‘തന്‍വിക’ പുറത്തിറക്കിയത്. മലബാര്‍ ഗോള്‍ഡ് ആൻ്റ് ഡയമണ്ട്‌സിന്റെ കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ചലച്ചിത്ര നടി ദിവ്യ പിള്ളയാണ് ഈ സവിശേഷമായ ആഭരണ ശേഖരം അനാവരണം ചെയ്തത്. മലബാര്‍ ഗോള്‍ഡ് ആൻ്റ് ഡയമണ്ട്‌സ് റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, സോണല്‍ ഹെഡ് ജാവേദ് മിയാന്‍ കെ. എം, ഷോറൂം ഹെഡ് സക്കീര്‍ ഹുസൈന്‍, മറ്റ് മാനേജ്‌മെന്റ് ടീം അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ദക്ഷിണേന്ത്യന്‍ ടെംപിള്‍ ജ്വല്ലറി പാരമ്പര്യത്തിലെ ദൃശ്യഭംഗിയും സൂക്ഷ്മമായ അടയാളങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ‘തന്‍വിക’ ആഭരണ ശേഖരം. ലക്ഷ്മി ദേവിയുമായി ബന്ധപ്പെട്ട രൂപങ്ങള്‍, പരമ്പരാഗത ദക്ഷിണേന്ത്യന്‍ ആഭരണ ശൈലികള്‍, ക്ലാസിക്കല്‍ ശില്‍പ്പ ശൈലികള്‍ എന്നിവ സമന്വയിപ്പിച്ചാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. പാരമ്പര്യ തനിമയും സാംസ്‌കാരികമായും കലാപരമായും സവിശേഷതകളുമുള്ള ആഭരണങ്ങള്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്കായാണ് ഈ കളക്ഷന്‍ ഒരുക്കിയിരിക്കുന്നത്. വിവാഹങ്ങള്‍ക്കും വിശേഷാവസരങ്ങള്‍ക്കും അനുയോജ്യമായ വൈവിധ്യമാര്‍ന്ന ഡിസൈനുകളിലുള്ള നെക്ലേസുകള്‍, വളകള്‍, കമ്മലുകള്‍, ചെയിനുകള്‍, പെന്‍ഡന്റുകള്‍ എന്നിവ ‘തന്‍വിക’ ആഭരണ ശേഖരത്തിലുണ്ട്. ദക്ഷിണേന്ത്യയിലെ ആഭരണ പാരമ്പര്യത്തില്‍ ടെംപിള്‍ ജ്വല്ലറിക്ക് സാംസ്‌കാരികമായും വൈകാരികമായും വലിയ പ്രാധാന്യമുണ്ടെന്നും പൈതൃകം വിളിച്ചോതുന്ന ഡിസൈനുകളിലൂടെ ആ സമ്പന്നത പ്രതിഫലിപ്പിക്കാനാണ് തന്‍വികയിലൂടെ തങ്ങള്‍ ശ്രമിക്കുന്നതെന്നും മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. ‘ഇത്തരം പ്രത്യേക ശേഖരങ്ങള്‍ അവതരിപ്പിക്കാന്‍ ഏറ്റവും അനുയോജ്യമായ ഇടമാണ് ആര്‍ട്ടിസ്ട്രി ഷോറൂം. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ ഗുണമേന്മയും സുതാര്യതയും നിലനിര്‍ത്തിക്കൊണ്ടുതന്നെ, കരകൗശല വൈദഗ്ധ്യത്തിനും ഫിനിഷിംഗിനും ഈ ശേഖരത്തില്‍ വലിയ പ്രാധാന്യം നല്‍കിയിട്ടുണ്ട്.’ അദ്ദേഹം പറഞ്ഞു. തന്‍വികയുടെ വരവോടെ, പാരമ്പര്യ കലാവൈഭവവും ആധുനിക ഷോപ്പിംഗ് അനുഭവവും ഒത്തുചേരുന്ന സവിശേഷമായ ആഭരണ ശേഖരങ്ങളുടെ നിര മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സ് വിപുലീകരിക്കുകയാണ്. മലബാര്‍ ഗോള്‍ഡ് ആൻ്റ് ഡയമണ്ട്‌സ് ഉപഭോക്താക്കള്‍ക്കായി നല്‍കിവരുന്ന മലബാര്‍ പ്രോമിസുകള്‍ ‘തന്‍വിക’ ആഭരണ ശേഖരത്തിനും ലഭ്യമാണ്. സുതാര്യമായ പ്രൈസ് ടാഗ്, സര്‍ട്ടിഫൈഡ് ഡയമണ്ടുകള്‍, ഹൂയിഡ് ഹാള്‍മാര്‍ക്കിംഗ്, ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷുറന്‍സ് പരിരക്ഷ, ആജീവനാന്ത മെയിന്റനന്‍സ് സൗകര്യം, സ്വര്‍ണ്ണത്തിന് 100 ശതമാനം എക്‌സചേഞ്ച് മൂല്യം, ബൈബാക്ക് പോളിസി, തുടങ്ങിയ പ്രോമിസുകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. മലബാര്‍ ഗോള്‍ഡ് ആൻ്റ് ഡയമണ്ട്‌സിന് 14 രാജ്യങ്ങളിലായി 445 ലേറെ ഷോറൂമുകളുണ്ട്. കമ്പനിയുടെ അന്തിമ വ്യാപാര ലാഭത്തിന്റെ 5 ശതമാനം വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ മേഖലകളില്‍ വിവിധ സി എസ് ആര്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവെയ്ക്കുന്നുണ്ട്.

ഫോട്ടോ :

മലബാര്‍ ഗോള്‍ഡ് ആൻ്റ് ഡയമണ്ട്‌സിന്റെ ടെംപിള്‍ ജ്വല്ലറി കളക്ഷനായ ‘തന്‍വിക’ കോഴിക്കോട് ആര്‍ട്ടിസ്ട്രി ഷോറൂമില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നടി ദിവ്യ പിള്ള അനാവരണം ചെയ്യുന്നു. മലബാര്‍ ഗോള്‍ഡ് ആൻ്റ് ഡയമണ്ട്‌സ് റീട്ടെയില്‍ ഓപ്പറേഷന്‍സ് ഹെഡ് (കേരള) ആര്‍. അബ്ദുള്‍ ജലീല്‍, സോണല്‍ ഹെഡ് ജാവേദ് മിയാന്‍ കെ. എം, ഷോറൂം ഹെഡ് സക്കീര്‍ ഹുസൈന്‍ എന്നിവര്‍ സമീപം.

Previous post
Next post

malayalam_live (Website)

administrator

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ടോൾ പ്ലാസ : ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിവേദനം നൽകി
  • സിറ്റി പോലീസിന് കുട സമ്മാനിച്ചു
  • മുഖ്യമന്ത്രിയുടെ ഫോട്ടോ വ്യാജമായി നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു :ഉള്ളിയേരി സ്വദേശി ക്കെതിരെ പോലീസ് കേസ്
  • ടോൾ പ്ലാസ :ജില്ലാ കലക്ടർക്കുംസിറ്റി പൊലീസ് കമീഷണർക്കുംനിവേദനം നൽകി
  • അത്തോളിയിൽ കൊലക്കേസ് പ്രതി തൂങ്ങി മരിച്ച നിലയിൽ

Recent Comments

  1. Shaji.t on കുടുംബ ക്ഷേത്രത്തിൽതറവാട്ടുകാരും നാട്ടുകാരും ചേർന്ന് ഓണാഘോഷം ! മതസാഹോദര്യത്തിൻ്റെ ഉദാത്ത മാതൃകയായി നാലുപുരയ്ക്കൽ കുടുംബ സംഗമം

Archives

  • June 2026
  • May 2026
  • April 2026
  • March 2026
  • February 2026
  • January 2026
  • December 2025
  • November 2025
  • October 2025
  • September 2025
  • August 2025
  • July 2025

Categories

  • Cinema News
  • Crime News
  • Entertainments
  • Food
  • Local News
  • Politics
  • Sports
  • Uncategorised
Most Recent
Local News

ടോൾ പ്ലാസ : ട്രാൻസ്പോർട്ട് കമ്മീഷണർക്ക് നിവേദനം നൽകി

June 3, 2026
Local News

സിറ്റി പോലീസിന് കുട സമ്മാനിച്ചു

June 2, 2026
Local News

മുഖ്യമന്ത്രിയുടെ ഫോട്ടോ വ്യാജമായി നിർമിച്ച് ഫെയ്സ് ബുക്കിൽ പോസ്റ്റിട്ടു

June 2, 2026
Local News

ടോൾ പ്ലാസ :ജില്ലാ കലക്ടർക്കുംസിറ്റി പൊലീസ് കമീഷണർക്കുംനിവേദനം നൽകി

May 30, 2026
Malayalam Live Malayalam Live

info@malayalamlive.in

About

About Us
Work With Us
Contact
Pitch Guidelines
Send Us Tips
Commenting

Useful Links

Customer Care
Shop The Qoxag
Buy Cartoons
Digital Access

latest news

Local News

റോട്ടറി ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് “സ്റ്റീലെക്സ് ടി എം

Local News

റൈഫിൾ ഷൂട്ടിംഗ് ചാമ്പ്യൻഷിപ്പിൽ അത്തോളി ജി വി എച്ച്

Local News

റൺസ് മഴയിൽബിഎം എച്ച് – മാസ്റ്റർ പ്രീമിയർ ലീഗ്

Copyright 2026. Malaylam Live . All Right Reserved