കാലിക്കറ്റ് ബീച്ച് കൂട്ടായ്മഇഫ്‌താർ സംഗമം സംഘടിപ്പിച്ചു ; കൂട്ടായ്മകൾ നാടിൻ്റെ നന്മയുടെ പ്രതീകമെന്ന് മേയർ
കോഴിക്കോട് : കാലിക്കറ്റ് ബീച്ച് കൂട്ടായ്മ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു. ബീച്ച് കോസ്മോപൊളിറ്റൻ ക്ലബിൽ നടന്ന പരിപാടി മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്തു.
കൂട്ടായ്മകൾ നാടിൻ്റെ നന്മയുടെ പ്രതീകമെന്ന് മേയർ പറഞ്ഞു. കൂട്ടായ്മ പ്രസിഡൻ്റ് മൊയ്തീൻ കോയ പാലക്കണ്ടി അധ്യക്ഷത വഹിച്ചു. സെപ്ഷ്യൽ ഫാസ്റ്റ് ട്രാക്ക് പോക്‌സോ കോടതി ജഡ്ജ് കെ നൗഷാദ് അലി ഇഫ്‌താർ സന്ദേശം നടത്തി. വടകര കുടുംബ കോടതി ജില്ല ജഡ്ജ് ലീന റഷീദ്, കൗൺസിലർമാരായ സഫറി വെള്ളയിൽ , കെ സൗഫിയ, ജനറൽ സെക്രട്ടറി സി മുജീബ് റഹ്മാൻ,ഡോ കെ ശിവരാജൻ , എൻ സി അബ്ദുല്ല കോയ , എൻ ഇ മനോഹർ, ഡോ കെ എം ആഷിഖ് , ആർ ജയന്ത് കുമാർ, ആർ ജയ്ക്കർ , വി കെ ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ : കാലിക്കറ്റ് ബീച്ച് കൂട്ടായ്മ ഇഫ്‌താർ സംഗമം ബീച്ച് കോസ്മോപൊളിറ്റൻ ക്ലബിൽ മേയർ ഒ സദാശിവൻ ഉദ്ഘാടനം ചെയ്യുന്നു.