സിയസ്കോ അഭയം പദ്ധതി 21 ആംമത് വീടിന് തറയിട്ടു
കോഴിക്കോട് : സിയസ്കോ അഭയം പദ്ധതിയിൽ 21 ആംമത്തെ വീടിന് തറയിട്ടു. ഇടിയങ്ങര റോഡ് എളേൻ്റെ പള്ളിക്ക് സമീപം രണ്ടേ മുക്കാൽ സെൻ്റ് സ്ഥലത്ത് പള്ളിക്കണ്ടി സ്വദേശിയായ കുടുംബത്തിനാണ് വീട് പണിയുന്നത്. കാലിക്കറ്റ് നഴ്‌സിങ് ഹോം ചീഫ് മെഡിക്കൽ ഓഫീസർ ഡോ സി പി മുസ്തഫ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചു. സഹജീവി കളെ ചേർത്ത് പിടിക്കുന്ന സിയസ്കോയുടെ പ്രവർത്തനം സഹായ സന്നദ്ധരായവർക്ക് പ്രചോദനമെന്ന് അദ്ദേഹം പറഞ്ഞു. സിയസ്കോ പ്രസിഡൻ്റ് സി ബി വി സിദ്ദിഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എം.വി ഫസൽ റഹ്‌മാൻ, വൈസ് പ്രസിഡണ്ട് കെ. നൗഷാദ് അലി, എസ്. എം. സാലിഹ്, ട്രഷറർ പി.പി അബ്ദുല്ല കോയ, സി.എ. ഉമ്മർ കോയ, കെൻസ ബാബു , പി. എം. മെഹ്ബൂബ്, പി. എൻ വലീദ്, ആദം കാതീരിയകം എന്നിവർ പ്രസംഗിച്ചു. ഇതിനകം 12 വീടുകളുടെ പണി പൂർത്തിയായതായി പ്രസിഡൻ്റ് സി ബി വി സിദ്ധിഖ് പറഞ്ഞു.
ഫോട്ടോ: സിയസ്കോ അഭയം പദ്ധതിയിൽ 21 ആംമത്തെ വീടിന് കാലിക്കറ്റ് നഴ്‌സിങ് ഹോം ചീഫ് മെഡിക്കൽ ഓഫീസർ ഡോ സി പി മുസ്തഫ തറക്കല്ലിടൽ കർമ്മം നിർവ്വഹിക്കുന്നു. സി ബി വി സിദ്ദിഖ്, എം.വി ഫസൽ റഹ്‌മാൻ, കെ. നൗഷാദ് അലി, എസ്. എം. സാലിഹ്, പി.പി അബ്ദുല്ല കോയ, സി.എ. ഉമ്മർ കോയ, കെൻസ ബാബു , പി. എം. മെഹ്ബൂബ് എന്നിവർ സമീപം.
